‘ഇതൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം’; നിറചിരിയോടെ സകുടുംബം രമേഷ് പിഷാരടി

July 15, 2020
Ramesh Pisharody shares family photo

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി പങ്കുവെച്ച ഒരു ചിത്രം.

മനോഹരമായ കുടുംബ ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ ചത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം. ‘ഇതൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിറചിരിയോടെയുള്ള ഈ കുടുംബ ചിത്രം കാഴ്ചക്കാരുടെ മനസ്സു നിറയ്ക്കുന്നു.

Read more: ലൈക്കു’കളിലൂടെ സുശാന്തിനെ വീണ്ടും സ്‌നേഹിച്ച് പ്രേക്ഷകര്‍; ചരിത്രംകുറിച്ച് ‘ദില്‍ ബേചാര’ ട്രെയ്‌ലര്‍

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: Ramesh Pisharody shares family photo