‘നൻപകൽ നേരത്ത് മയക്കം’; മകന്റെ രസകരമായ വിഡിയോയുമായി രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ കമന്റ്റ്

August 19, 2022

രമേശ് പിഷാരടിയോളം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻമാർ കുറവായിരിക്കും. വർഷങ്ങളായി മിമിക്രി വേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ രസിപ്പിക്കുന്ന താരമാണ് പിഷാരടി. സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും താരം നൽകുന്ന അടിക്കുറിപ്പ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

ഇപ്പോൾ പിഷാരടി പങ്കുവെച്ച മറ്റൊരു വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. തന്റെ മകൻ ഉറങ്ങുന്നതിന്റെ വിഡിയോയാണ് താരം പങ്കുവെച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധി താരങ്ങളാണ് വിഡിയോയ്ക്ക് കമൻറ് ചെയ്‌തിരിക്കുന്നത്‌. കുഞ്ചാക്കോ ബോബൻ, രചന നാരായണൻക്കുട്ടി, കനിഹ, ശ്വേത മേനോൻ അടക്കമുള്ള താരങ്ങൾ വിഡിയോയ്ക്ക് കമന്റ്റ് ചെയ്‌തിട്ടുണ്ട്‌.

നേരത്തെ മകൻ ആദ്യമായി സ്‌കൂളിലേക്ക് പോകുന്നതിന്റെ വിഡിയോ പിഷാരടി പങ്കുവെച്ചിരുന്നു. സ്‌കൂളിലേക്ക് പോകുന്നതും വരുന്നതുമായ രണ്ടു വിഡിയോകളാണ് പങ്കുവെച്ചത്. സിനിമയുടെ ആദ്യദിന പ്രദർശനം പോലെയാണ് ഇരു വിഡിയോകളുടെയും ക്യാപ്ഷൻ. സ്‌കൂളിലേക്കുള്ള പ്രവേശനത്തെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു-‘പ്രദർശന സ്കൂളുകളെ പ്രകമ്പനം കൊള്ളിക്കാൻ ഇന്ന് മുതൽ ദിവസേന 4 ക്ലാസുകൾ..ബുക്ക്‌ ഉണ്ടായിരിക്കുന്നതാണ്. TIFFIN ബോക്സ്‌ ഓഫീസ് തൂക്കിയടി’.

Read More: മകളുടെ കവിതാസമാഹാരം പ്രകാശനം ചെയ്യുന്നത് പ്രിയ സുഹൃത്തുക്കൾ; അച്ഛൻ എന്ന നിലയിൽ അഭിമാന നിമിഷമെന്ന് മോഹൻലാൽ

ഭാര്യയുടെ കൈപിടിച്ച് സ്‌കൂളിലേക്ക് കയറിപ്പോകുന്ന മകന്റെ വിഡിയോയാണ് ആദ്യം പങ്കുവെച്ചത്. പിന്നീട് ക്ലാസ് കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വരുന്ന മകന്റെ വിശേഷവും പങ്കുവെച്ചിരിക്കുന്നു. ‘ഫാമിലി ഓഡിയൻസ് ഏറ്റെടുത്തു.അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്നം ആയി.Predictable ആയിരുന്നു 2.5/5’. രസകരമായ ക്യാപ്ഷനുകളും വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

Story Highlights: Ramesh pisharody shares cute video of his son