ലോകത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവര്‍ 7.82 ലക്ഷം പേര്‍

July 10, 2020
India Covid 19 Updates

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് ലോകം. രാജ്യങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് കൊറോണ വൈറസ് ഇപ്പോഴും വ്യാപനം തുടരുകയാണ്. ഇതുവരെ 1,23,78,780 പേര്‍ക്ക് രോഗം ബാധിച്ചു. ഇവരില്‍ 71,82,394 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.

എന്നാല്‍ 46.39 ലക്ഷം രോഗികള്‍ വിവിധ രാജ്യങ്ങളില്‍ നിലവില്‍ ചികിത്സയിലുണ്ട്. 58,454 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.

അമേരിക്കയെയാണ് കൊവിഡ് കൂടുതല്‍ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 32.20 കടന്നു രോഗികളുടെ എണ്ണം. 1.36 പേര്‍ മരണപ്പെടുകയും ചെയ്തു അമേരിക്കയില്‍. കഴിഞ്ഞ ഒരുദിവസം 61,067 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രസീലിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നതും ബ്രസീലാണ്. 17.59 ലക്ഷം ആളുകളില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1,100 പേരാണ് ബ്രസീലില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. 40000-ലും അധികമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍.

Story highlights: Worldwide covid 19 Recovery Updates