‘ജന്മദിനാശംസകൾ ഷാനു’-ഫഹദ് ഫാസിലിന് പിറന്നാൾ ആശംസിച്ച് സിനിമാലോകം

August 8, 2020

അഭിനയം കൊണ്ട് അമ്പരപ്പിച്ച വെള്ളാരം കണ്ണുള്ള നായകൻ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാളാണ്. കൊവിഡ് കാല പ്രതിസന്ധികളെ തുടർന്ന് സിനിമാ ചിത്രീകരണങ്ങൾ മാറ്റിവെച്ചിരിക്കുന്നതിനാൽ ഈ പിറന്നാൾ വീട്ടിൽ തന്നെയാണ്. ഫഹദ് ഫാസിലിന് ജന്മദിനം ആശംസിച്ച് നിരവധി താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ, എന്റെ ഹൃദയം കവർന്ന മനുഷ്യൻ എന്ന കുറിപ്പോടെയാണ് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.

https://www.instagram.com/p/CDntReZpILg/?utm_source=ig_web_copy_link

അതിഥിയായി വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജ് ഫഹദ് ഫാസിലിന് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. എപ്പോഴുമെന്നതുപോലെ നച്ചുവിനും ഷാനുവിനും ഒപ്പം ഞങ്ങൾ എന്നുമുണ്ടാകുമെന്നും ഈ സാഹചര്യത്തിൽ ഒരു പ്രത്യേക ജന്മദിനമാണിതെന്നും ദുൽഖർ സൽമാൻ കുറിക്കുന്നു.

https://www.instagram.com/p/CDncevkAvw2/?utm_source=ig_web_copy_link

1982 ഓഗസ്റ്റ് എട്ടിനായിരുന്നു ഫഹദ് ഫാസിലിന്റെ ജനനം. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച നടാനായി മാറാൻ ഫഹദിന് സാധിച്ചു. പതിനെട്ടാം വയസിൽ ആദ്യ ചിത്രത്തിന് ലഭിച്ച പരിഹാസങ്ങളും പരാജയത്തിന്റെ വേദനയും രണ്ടാം വരവിൽ അസാമാന്യ പ്രതിഭയുള്ള നടൻ എന്ന് തിരുത്തിക്കുറിച്ചു.

https://www.instagram.com/p/CDnypkAJSwR/?utm_source=ig_web_copy_link

Read More: എലിസബത്ത് രാജ്ഞിയുടെ രാജകീയ ജീവിതം അടുത്തറിയാൻ പുഷ്‌പോദ്യാനം 40 വർഷങ്ങൾക്ക് ശേഷം ജനങ്ങൾക്കായി തുറക്കുന്നു

താരമൂല്യത്തേക്കാൾ ഉപരിയായി മികച്ച തിരക്കഥകൾക്കാണ് ഫഹദ് തന്റെ കരിയറിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’ മുതലിങ്ങോട്ട് ‘ട്രാൻസ്’ വരെയുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ ഇത്രയും തഴക്കവും വഴക്കവുമുള്ള നടൻ യുവതാരനിരയിൽ ഇല്ലെന്നു തന്നെ പറയാം.

Story highlights-38th birthday of fahad fazil