അലാസ്കയിലെ അത്ഭുത പ്രതിഭാസം… കാരണമിതാണ്

ഒരു രാത്രിയ്ക്ക് ഒരു പകൽ ഉണ്ടെന്നാണല്ലോ പൊതുവെ പറഞ്ഞു കേൾക്കാറുള്ളത്..എന്നാൽ രാത്രിയില്ലാത്ത പകലുകളും, പകൽ ഇല്ലാത്ത രാത്രികളുമൊക്കെയുണ്ടത്രേ.. ആർട്ടിക് വൃത്തത്തിന് വടക്ക് ഭാഗത്തും അന്റാർട്ടിക് വൃത്തത്തിന് തെക്കു ഭാഗത്തായുമാണ് 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കുന്ന ഈ രാജ്യങ്ങൾ ഉള്ളത്. ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് ഈ അത്ഭുത പ്രതിഭാസം സംഭവിക്കുന്നത്.

അർധരാത്രിയിലും സൂര്യൻ ഉദിക്കുന്ന ഒരു രാജ്യമാണ് അലാസ്‌ക. ഉത്തരാർധ ഗോളത്തിന് സമീപമായി സ്ഥിതിചെയ്യുന്ന രാജ്യമായതിനാലാണ് അലാസ്‌കയിൽ രാത്രിയിലും സൂര്യൻ ഉദിക്കുന്നത്. മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായിരിക്കും അലാസ്‌കയിൽ വേനൽക്കാലം, ഈ സമയത്താണ് ഈ അത്ഭുത പ്രതിഭാസവും ദൃശ്യമാകുന്നത്. ഈ സമയങ്ങളിൽ ഇവിടുത്തെ പകലിന് ദൈർഘ്യം കൂടുതലായിരിക്കും. ഈ കഴിഞ്ഞ ജൂൺ 20 ന് അലാസ്‌കയിൽ 22 മണിക്കൂർ സൂര്യപ്രകാരം ലഭിച്ചിരുന്നുവത്രേ. അലാസ്കയിൽ 24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ പോലെതന്നെ 24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. 

അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ്. വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വ്ടക്കു പടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ കിഴക്കുഭാഗത്ത് കാനഡയും വടക്കു ഭാഗത്ത് ആർട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന്ന് കുറുകെ റഷ്യയും നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ വടക്കൻ റഷ്യയുടെ ചില ഭാഗങ്ങളിലും പാതിരാ സൂര്യൻ പ്രത്യക്ഷമാകാറുണ്ട്. അലാസ്കയ്ക്ക് പുറമെ ഐസ്‌ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, ഉത്തര ധ്രുവം, ദക്ഷിണ ധ്രുവം തുടങ്ങിയിടത്തും പാതിരാ സൂര്യൻ എന്ന അത്ഭുത പ്രതിഭാസം ഒരുങ്ങാറുണ്ട്.

Story Highlights: Alaska specialities