ബിഗ് ബജറ്റിൽ അല്ലു അർജുന്റെ ബഹുഭാഷാ ചിത്രം വരുന്നു

അല്ലു അർജുനും കൊരട്ടാല ശിവയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.സുധാകർ മിക്കില്ലേനി നിർമ്മിക്കുന്ന ചിത്രം ബഹുഭാഷയിലാണ് ഒരുങ്ങുന്നത്. 2022ൽ ചിത്രം റിലീസിന് എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.’മിർച്ചി’, ‘ജനത ഗാരേജ്’, ‘ആചാര്യ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കൊരട്ടാല ശിവ. അല്ലു അർജുനും കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

‘പുഷ്പ’ എന്ന ചിത്രമാണ് അല്ലു അർജുന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധി കാരണം ‘പുഷ്പ’യുടെ ഷൂട്ടിംഗ് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ‘പുഷ്പ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു.

Read More: മൂന്നു വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ സജീവമാകാൻ റോമ- ‘വെള്ളേപ്പം’ മേക്കിങ് വീഡിയോ

ബഹുഭാഷയിലാണ് ‘പുഷ്പ’ എന്ന ചിത്രവും ഒരുങ്ങുന്നത്. അഞ്ചു ഭാഷയിൽ എത്തുന്ന ചിത്രത്തിൽ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. രശ്‌മിക മന്ദാന നായികയായി എത്തുന്നു. വിജയ് സേതുപതി ചിത്രത്തിൽ വില്ലനായി എത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.  ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘പുഷ്പ’.

Story highlights- allu arjun’s new movie with koratala siva