നിറപുഞ്ചിരിയുമായി ആസ്വാദകമനം തൊട്ട് സുശാന്ത് വീണ്ടും; ശ്രദ്ധേയമായി ‘ദില്‍ ബേചാര’യിലെ പുതിയ ഗാനം

Dil Bechara Maskhari Official Video Song

മരണം കവര്‍ന്നെടുത്തിട്ടും ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിന്നും മറഞ്ഞിട്ടില്ല സുശാന്ത് സിങ് രജ്പുത് എന്ന ചലച്ചിത്രതാരം. സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല അദ്ദേഹം അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ എന്ന ചിത്രം. എന്നാല്‍ ആ സിനിമ പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ നിറഞ്ഞമനസ്സോടെ അവര്‍ വീണ്ടും ഹൃദയത്തിലേറ്റി സുശാന്ത് സിങ്ങ് എന്ന നടനെ.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ദില്‍ ബേചാരയിലെ പുതിയ ഗാനം. ചിത്രത്തിലെ മസ്‌ക്കറി എന്നുതുടങ്ങുന്ന വീഡിയോഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സംഗീതമാന്ത്രികന്‍ എആര്‍ റഹ്‌മാന്‍ പാട്ടിന് സംഗീതം പകര്‍ന്നിരുന്നു. സുനിധി ചൗഹാനും ഹൃദയ് ഗട്ടാനിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികള്‍. മനോഹരമായ ഈ പ്രണയഗാനം ആസ്വദകരെ സുശാന്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്നു. രണ്ട് വ്യത്യസ്ത ലുക്കിലും സുശാന്ത് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

Read more: ഇതായിരുന്നു സുശാന്ത് സിങ് രജ്പുത് ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യ രംഗം: വീഡിയോ

നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്‌നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ദില്‍ ബേചാരയുടെ റിലീസ്.

Story highlights: Dil Bechara Maskhari Official Video Song