ഹാസ്യം, കരുണം, വീരം… സമൂഹമാധ്യമങ്ങളില്‍ വൈറലായി കുഞ്ഞു രസഭാവങ്ങള്‍

Little cute expressions goes viral in social media

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു വരുന്നു. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് കാഴ്ചക്കാരും ഏറെ.

കുഞ്ഞു കുട്ടികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് പലപ്പോഴും കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞു ചിരിയും കൊഞ്ചലുമെല്ലാം അതിവേഗം സൈബര്‍ ഇടങ്ങള്‍ കീഴടക്കാറുണ്ട്. കുരുന്ന് കാഴ്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പല പ്രത്യേക ഇടങ്ങള്‍ പോലുമുണ്ടെന്ന് പറയാം.

Read more: ഈ കുടുംബത്തെ ഭഗവാൻ കൃഷ്ണന്റെ കുടുബം ആക്കാമോ..? കരണിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും ഒരു കുഞ്ഞുവാവയുടെ വീഡിയോയാണ്. കുരുന്ന് മുഖത്ത് വിടരുന്ന ഭാവങ്ങളാണ് രസകരം. വളരെ പെട്ടെന്നാണ് ഭാവങ്ങളില്‍ ഈ കുരുന്ന് മാറ്റങ്ങള്‍ വരുത്തുത്. കരുണവും വീരവും ഹാസ്യവും ഒക്കെ മുഖത്ത് വിരിക്കുകയാണ് ഈ കുഞ്ഞുവാവ. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Story highlights: Little cute expressions goes viral in social media

അറിയാവുന്ന ഭാവങ്ങൾ എല്ലാം ഇട്ടിട്ടുണ്ട് 😜

അറിയാവുന്ന ഭാവങ്ങൾ എല്ലാം ഇട്ടിട്ടുണ്ട് 😜

Posted by Variety Media on Wednesday, 19 August 2020