‘പ്രിയ ഷാനൂ, നീ എനിക്കാരാണെന്ന് പറയാന്‍ ഈ ലോകത്തിലെ വാക്കുകള്‍ മതിയാകില്ല’; ഫഹദിന് നസ്രിയയുടെ മനോഹരമായ പിറന്നാള്‍ ആശംസ

Nazriya sends birthday wishes to Fahadh Faasil

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. പിറന്നാള്‍ നിറവിലാണ് താരം. നിരവധിപ്പേര്‍ ഫഹദിന് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയ ചലച്ചിത്രതാരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ആശംസാ വാക്കുകള്‍.

‘പ്രിയ ഷാനു, നിന്റെ ജനനത്തില്‍ എല്ലാ ദിവസവും ഞാന്‍ അല്ലാഹുവിനോട് നന്ദി പറയുന്നു. നീ എനിക്ക് ആരാണെന്ന് പറയാന്‍ ഒരുപക്ഷെ ഈ ഭൂമിയിലെ വാക്കുകള്‍ തികയില്ല. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യവും മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയാം. നീ സോഷ്യല്‍മീഡിയയില്‍ ഇല്ലാത്തതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു, കാരണം ഞാന്‍ കുറിച്ച ഈ പൈങ്കിളി സാഹിത്യം നീ വായിക്കുന്നില്ലല്ലോ…)

നീ എന്താണോ അത് വളരെ സത്യസന്ധമാണ്. നിന്നെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോള്‍ നമ്മള്‍ ഇത്രേയും നല്ല സുഹൃത്തുക്കളാകുമെന്ന് ഞാന്‍ കുതിയിരുന്നില്ല. (എനിക്കറിയാം സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറ്). പക്ഷെ നിന്റെ കൂടെയാകുമ്പോള്‍ എല്ലാം വ്യത്യസ്തമാണ്. എനിക്ക് അറിയാവുന്നതില്‍വെച്ച് ഏറ്റവും കരുണ നിരറഞ്ഞവന്‍, ഏറ്റവും സത്യസന്ധന്‍, എപ്പോഴും കരുതലുള്ളവന്‍ എന്റെ പ്രിയപ്പെട്ടവന്‍. ജന്മദിനാശംസകള്‍ ഷാനു. ഞാന്‍ നിന്നെ എന്റെ ജീവനേക്കാള്‍ അധികമായി സ്‌നേഹിക്കുന്നു’ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Story highlights: Nazriya sends birthday wishes to Fahadh Faasil