40 വർഷങ്ങൾ സമ്മാനിച്ച മാറ്റം; സിനിമയിലേക്ക് എത്തും മുൻപുള്ള ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടൻ

August 20, 2020

ലോക്ക് ഡൗൺ സമയത്ത് സിനിമാതാരങ്ങൾ ഷൂട്ടിംഗ് തിരക്കുകളില്ലാതെ വീടുകളിലേക്ക് ചേക്കേറിയപ്പോൾ ആരാധകർക്കായി കൗതുകമുള്ള ഒട്ടേറെ കാര്യങ്ങൾ സമ്മാനിച്ചിരുന്നു. ഇന്നുവരെ ആരും കാണാത്ത ചെറുപ്പകാല ഓർമ്മകൾ ആരാധകർക്കായി താരങ്ങൾ പങ്കുവെച്ചു. നടൻ സിദ്ദിഖും നാല്പതു വർഷം പഴക്കമുള്ള ഒരു ഓർമ്മ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

40 വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റം എന്ന കുറിപ്പുമായി പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങൾ ചേർത്താണ് സിദ്ദിഖ് പങ്കുവെച്ചിരിക്കുന്നത്. സിനിമയിലേക്ക് എത്തുന്നതിനു മുൻപുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണിത്. മിമിക്രിയിലും നാടകവേദികളിലും സജീവമായിരുന്ന കാലത്ത് പകർത്തിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Read More: ‘നിനക്ക് നിന്നേക്കാൾ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം, എന്തും എപ്പോൾ വേണമെങ്കിലും’- ഭാര്യയെക്കുറിച്ച് കണ്ട സ്വപ്നം പങ്കുവെച്ച് ബിജിപാൽ

സിനിമയിൽ തുടക്കകാലത്ത് ഹാസ്യ വേഷത്തിൽ തിളങ്ങിയ സിദ്ദിഖ് പിന്നീട് വില്ലനായും സഹനടനായും അച്ഛൻ വേഷങ്ങളിലുമെല്ലാം തിളങ്ങി. സിദ്ദിഖിലെ വില്ലനെയാണ് മലയാളികൾ ഏറ്റവുമധികം സ്വീകരിച്ചത്. ‘ആ നേരം അൽപ്പദൂരം’ എന്ന ചിത്രത്തിലൂടെ 1985ലാണ് സിദ്ദിഖ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

ചെറിയ വേഷങ്ങൾ ചെയ്ത അഞ്ചു വർഷങ്ങൾക്ക് ശേഷം 1990ൽ ഇൻ ഹരിഹർ നഗർ എന്ന ചിത്രമാണ് സിദ്ദിഖിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് ചെയ്ത ചിത്രങ്ങളും ഹാസ്യ വേഷങ്ങളായിരുന്നു. എന്നാൽ, അസുരവംശത്തിലൂടെ സീരിയസ് വേഷങ്ങളും ചെയ്ത് ഇമേജ് മാറ്റി. ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’, ‘അനുഗ്രഹീതൻ ആന്റണി’ എന്നിവയാണ് സിദ്ദിഖിന്റേതായി തിയേറ്ററിലേക്ക് എത്താനുള്ളത്.

Story highlights- siddique sharing his old photo