‘വായാടിക്കാറ്റു കണക്കെ വായോ…’; ശ്രദ്ധേയമായി കോഴിപ്പോരിലെ ഗാനം

Vaayaadikkaattu Kozhipporu Video Song

മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തിലൊരുക്കിയ വായാടിക്കാറ്റു കണക്കെ വായോ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമാകുന്നു. കോഴിപ്പോര് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ജിനോയ് ജിബിറ്റ് സംവിധാനം നിര്‍വഹിച്ച ചിത്രം കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തിന് ഒരാഴ്ച മുമ്പായിരുന്നു റിലീസ് ചെയ്തത്.

വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ബിജിബല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഉദയ് രാമചന്ദ്രന്‍ ആണ് ഗാനത്തിന്റെ ആലാപനം. ഒരു പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങും തുടര്‍ന്നുള്ള വിരുന്നു സല്‍ക്കാരവും ഒക്കെയാണ് പാട്ടിന്റെ പശ്ചാത്തലം.

Read more: അഭിനയത്തില്‍ അതിശയിപ്പിച്ച് ഷെയ്ന്‍; ‘വെയില്‍’ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

മികച്ച പ്രേക്ഷകസ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നതും. ജെ പിക് മൂവീസിന്റെ ബാനറില്‍ വി ജി ജയകുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വീണ നന്ദകുമാര്‍, പൗളി വത്സണ്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍, അഞ്ജലി നായര്‍, ഗീതി, മേരി എരമല്ലൂര്‍, അസീസ്, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍ തുടങ്ങിയവരാണ് കോഴിപ്പോര് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Story highlights: Vaayaadikkaattu Kozhipporu Video Song