അഭിനയത്തില്‍ അതിശയിപ്പിച്ച് ഷെയ്ന്‍; ‘വെയില്‍’ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

August 17, 2020
Veyil Official Trailer

കുറഞ്ഞ കാലയളവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് ഷെയ്ന്‍ നിഗം. അതിശയിപ്പിക്കുന്ന അഭിനയവും കഥാപാത്രങ്ങളിലെ വ്യത്യസ്തതയും താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘വെയില്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രംകൂടിയാണ് ‘വെയില്‍’. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ തരങ്ങളും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതും.

Read more: വീട്ടിലെ വെള്ളരിപ്രാവിനെ പരിചയപ്പെടുത്തി ജയസൂര്യ; വാതിക്കല് വെള്ളരിപ്രാവിന് ചുവടുവച്ച് വേദ

നവാഗതനായ ശരത് മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നു. ഷെയ്ന്‍ നിഗത്തോടൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story highlights: Veyil Official Trailer