വീട്ടിലെ വെള്ളരിപ്രാവിനെ പരിചയപ്പെടുത്തി ജയസൂര്യ; വാതിക്കല് വെള്ളരിപ്രാവിന് ചുവടുവച്ച് വേദ

August 16, 2020

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.  ഒട്ടേറെപ്പേർ പാട്ടിന് ചുവടുവെച്ചത് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സൂഫിയും സുജാതയിലെ നായകനായ ജയസൂര്യ തന്റെ വീട്ടിലെ വെള്ളരിപ്രാവിനെ പരിചയപ്പെടുത്തുകയാണ്.

വാതിക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് ജയസൂര്യയുടെ മകൾ വേദ. വീട്ടിലെ വെള്ളരിപ്രാവ്‌ എന്ന കുറിപ്പിനൊപ്പമാണ് മകളുടെ നൃത്തം ജയസൂര്യ പങ്കുവെച്ചത്. മുൻപും മകളുടെ നൃത്ത വീഡിയോകൾ ജയസൂര്യ പങ്കുവെച്ചിരുന്നു. വെസ്റ്റേൺ സ്‌റ്റൈലിൽ നൃത്തം ചെയ്യുന്ന വേദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഒരു ഹിന്ദി ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു.

“ വീട്ടിലെ വെള്ളരി പ്രാവ് “@teamnach

Posted by Jayasurya on Saturday, 15 August 2020

. ചേട്ടൻ അദ്വൈതാണ് വേദയുടെ നൃത്ത വീഡിയോ ക്യാമറയിൽ പകർത്തുന്നത്. ഷോർട്ട് ഫിലിം സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും അദ്വൈതും പ്രേക്ഷക പ്രിയങ്കരനാണ്.

Read More: ‘അടുത്ത് വേറെയാരും ഇല്ല എന്നു കരുതി ഞാൻ കരഞ്ഞു, പക്ഷെ മമ്മൂക്ക അത് കണ്ടു’- മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ അനുഭവം പങ്കുവെച്ച് ശോഭന

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് സൂഫിയും സുജാതയും. അദിതി റാവു നായികയായ ചിത്രത്തിൽ പുതുമുഖ താരം ദേവ് മോഹൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മലയാളത്തിൽ നിന്നും ആദ്യമായി ഓൺലൈൻ റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് സൂഫിയും സുജാതയും.

Story highlights- veda jayasurya dancing video