FlowersOnline Special

‘കൊഞ്ചം നിലവ്..’- പാട്ടുവേദിയിൽ മത്സരാർത്ഥിയായി ഒരു കോയമ്പത്തൂരുകാരി; ആവേശമായി റിഹാന

അപൂർവ്വ നിമിഷങ്ങൾക്ക് ഫ്ളവേഴ്സ് ടി വി യുടെ വിവിധ വേദികൾ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയൊരു നിമിഷം പിറന്നിരിക്കുകയാണ് ടോപ് സിംഗർ സീസൺ 2വിലൂടെ. ടോപ് സിംഗറിന്റെ രണ്ടാം സീസണിലേക്കുള്ള ഒഡീഷൻ കൊവിഡ് വ്യാപനം തീവ്രമായിരുന്നു. അതുകൊണ്ടു തന്നെ ഓൺലൈനായാണ് ഒഡീഷൻ നടന്നത്. അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പലർക്കും കൊവിഡ് പ്രതിസന്ധി കാരണം പാട്ടുവേദിയിലേക്ക് എത്താൻ...

ഗായിക ദീയുടെ കുട്ടി വേര്‍ഷന്‍; മിയക്കുട്ടിയുടെ മേക്കോവര്‍ സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

ചലച്ചിത്രതാരങ്ങളുടെയും ഗായകരുടേയുമൊക്കെ ലുക്ക് അനുകരിച്ചുകൊണ്ട് ചില കുട്ടിത്താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു അനുകരണമാണ് ശ്രദ്ധ നേടുന്നതും. പ്രശസ്ത ഗായിക ദീയുടെ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടി ഗായിക മിയ. വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം ദീയെ അനുകരിച്ചിരിക്കുകയാണ് കുട്ടിപ്പാട്ടുകാരി. 'സോ ക്യൂട്ട്' എന്ന അടിക്കുറിപ്പോടെ ദീയും ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്....

തെരുവിൽ കൃഷ്ണവിഗ്രഹങ്ങൾ വിൽക്കുന്ന ഇന്ദിരയ്ക്ക് കൈനീട്ടമായി ടി വി- ഹൃദ്യമായ വിഡിയോ

വിഷുദിനത്തിൽ പ്രായഭേദമന്യേ എല്ലാവരും കൊതിക്കുന്നതാണ് കൈനീട്ടം. ഒരു രൂപ നാണയമാണെങ്കിലും സ്നേഹം നിറച്ച് കൈവെള്ളയിലേക്ക് വിഷുപ്പുലരിയിൽ കൈമാറുമ്പോൾ മനസ് നിറയും. അങ്ങനെയൊരു വിഷുകൈനീട്ടമാണ് ഇത്തവണ 24 ന്യൂസിലൂടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ദിരയുടെ കൈകളിലേക്ക് എത്തിയത്. തിരുവനന്തപുരം നഗരത്തിൽ കൃഷ്ണവിഗ്രഹങ്ങളെ അണിയിച്ചൊരുക്കി തെരുവോരത്ത് കാത്തിരിക്കുന്ന പതിനാലുകാരിയാണ് ഇന്ദിര. വിഷുക്കാലത്ത് കൃഷ്ണ വിഗ്രഹങ്ങൾ തേടിയെത്തുന്നവരും ധാരാളമുണ്ട്. കുടുംബാംഗങ്ങൾ വിഗ്രഹങ്ങൾ...

അതിമനോഹര ആലാപനവുമായി മകളുടെ സർപ്രൈസ് എൻട്രി; സന്തോഷ കണ്ണീരോടെ ദീപക് ദേവ്- ഹൃദ്യമായ വിഡിയോ

മലയാള ടെലിവിഷൻ കാഴ്ചക്കാരിലെ സംഗീതപ്രേമികളുടെ ഇഷ്ട പരിപാടിയാണ് ടോപ് സിംഗർ. ആദ്യ സീസണിൽ സീതാലക്ഷ്മിയാണ് വിജയിയായത്. ഫിനാലെ വേദിയിൽ തന്നെ ടോപ് സിംഗർ സീസൺ 2 ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ടാം സീസൺ ആരംഭിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വിധികർത്താവായി ദീപക് ദേവും എത്തി. പാട്ടുവേദിയിലെ കുട്ടികൾക്ക് സമ്മാനങ്ങളിലൂടെ...

ഫ്‌ളവേഴ്‌സ് ചാനൽ ഫ്ലോറിൽ ചരിത്രം കുറിച്ചൊരു കല്യാണം; പ്രേക്ഷകരെ സാക്ഷിയാക്കി വിവാഹിതരായി ഹേബയും റിവാസും- വിഡിയോ

മലയാളം ടെലിവിഷൻ ചാനലുകൾ വ്യത്യസ്തമായ പരമ്പരകളും പരിപാടികളുമായി അനുദിനം വളരുകയാണ്. വ്യത്യസ്തതയിലൂടെ ഓരോ പ്രേക്ഷകന്റെയും ഇഷ്ടം നേടിയ നിരവധി പരിപാടികൾ ഫ്‌ളവേഴ്‌സ് ചാനൽ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. മുൻപ് ദമ്പതിമാർ മാറ്റുരയ്ക്കുന്ന നിരവധി റിയാലിറ്റി ഷോകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. ഭാര്യാഭർത്താക്കന്മാരോടൊപ്പം അവരുടെ...

‘ചിന്ന മച്ചാ.. എന്ന പുള്ളേ..’; കുഞ്ഞു തമിഴ് ഗായികയ്‌ക്കൊപ്പം ശ്രീഹരിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം- വിഡിയോ

മലയാള ടെലിവിഷൻ പരിപാടികളിലെ ജനകീയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. ഫ്‌ളവേഴ്‌സ് ചാനലിൽ തന്നെ ഏറ്റവുമധികം കാഴ്ചക്കാരുള്ള പരിപാടിയാണിത്. ആദ്യ സീസൺ പോലെ തന്നെ രണ്ടാം സീസണിലും മികച്ച സ്വീകാര്യതയാണ് കുട്ടി പാട്ടുകാർക്ക് ലഭിക്കുന്നത്. രണ്ടാം സീസണിലെ ഏറ്റവും ശ്രദ്ധേയരായ ഗായകരിൽ ഒരാളാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി...

‘രാരവേണു ഗോപബാലാ..’; ജിപിയ്‌ക്കൊപ്പം ചുവടുവെച്ച് സ്റ്റാർ മാജിക്കിലെ താരസുന്ദരിമാർ- വിഡിയോ

മലയാളികൾക്ക് ചിരിമേളത്തിന്റെ ഒരു മണിക്കൂർ സമ്മാനിക്കുന്ന ജനപ്രിയ പരിപാടിയാണ് സ്റ്റാർ മാജിക്. സിനിമ- ടെലിവിഷൻ രംഗത്തെ താരങ്ങളും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളുമെല്ലാം അണിനിരക്കുന്ന സ്റ്റാർ മാജിക് ഫ്‌ളവേഴ്‌സ് ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. പ്രേക്ഷകരുടെ ഇഷ്ടൻ കോമഡി താരങ്ങൾ അണിനിരക്കുന്നതുകൊണ്ടുതന്നെ ചിരിവിരുന്നിന്‌ കാഴ്ചക്കാരും ഏറെയാണ്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടിയിൽ പ്രശസ്തരായ ഒട്ടേറെ താരങ്ങൾ...

‘എന്റെ കൊച്ചുമുതലാളി..’; പാട്ടുവേദിയിൽ സർപ്രൈസ് ഒരുക്കി കുഞ്ഞു കറുത്തമ്മ- വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2. ഒന്നാം സീസൺ പോലെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ രണ്ടാം സീസണിലെയും കുഞ്ഞു കലാകാരന്മാർക്ക് സാധിച്ചു. പാട്ടിനൊപ്പം തന്നെ രസകരമായ സംസാരവുമായി പാട്ടുവേദിയിലെ കുട്ടികുറുമ്പുകൾ ഹൃദയം കീഴടക്കി കഴിഞ്ഞു. പുതിയ സീസണിലെ കുഞ്ഞു താരങ്ങളിലൊരാളാണ് മേഘ്‌ന. പാട്ടുപോലെ തന്നെ...

പടച്ചോനേ ഇങ്ങള് കാത്തോളീ…; വൈറലാകുന്ന ‘താമരശ്ശേരി ചുരം’ ആനിമേഷന്‍ വിഡിയോയ്ക്ക് പിന്നില്‍

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയുണ്ട്. രസകരമായ ഒരു ആനിമേഷന്‍ വിഡിയോ. വെള്ളനാകളുടെ നാട് എന്ന ചിത്രത്തിലെ താമരശ്ശേരി ചുരം എന്ന പൊങ്ങച്ചംപറച്ചില്‍ രംഗത്തിനൊരുക്കിയ ആനിമേഷന്‍ വിഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുന്നത്. കുതിരവട്ടം പപ്പു എന്ന അതുല്യ കലാകാരന്‍ വാക്കുകളിലൂടെ വരച്ചിട്ടതാണ് താമരശ്ശേരി ചുരത്തിന്റെ കഥ. വെള്ളാനകളുടെ...

30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സൈബര്‍ ഇടങ്ങളില്‍ ഹിറ്റ് ആയതാണ് അതിഗംഭീരമായൊരു ഡാന്‍സ് പ്രകടനം. രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്ന വിഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ജാനകി, നവീന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു നൃത്തം. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പഠനത്തിന്റെ തിരക്കിലും ഇടയ്ക്ക് ലഭിച്ച സമയം നൃത്തം ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി വിഡിയോ...
- Advertisement -

Latest News

‘പിന്നെന്താ വിശേഷം?’- മമ്മൂട്ടിയോട് കുശലം ചോദിച്ച് കുഞ്ഞാരാധിക; വിഡിയോ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ ശ്രദ്ധേയമാകറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞാരാധിക മമ്മൂട്ടിയോട് കുശലം...
- Advertisement -