സ്ത്രീസമത്വ അവബോധമുറപ്പിക്കാൻ കൈകോർക്കാം; ട്വന്റിഫോറും ഫ്ലവേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന പിങ്ക് മി‍ഡ്നൈറ്റ് റൺ ഇന്ന്

March 8, 2024

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിത ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുന്നതിനുള്ള ഒരു ദിനമായി ഇത് അടയാളപ്പെടുത്തുന്നു. ‘സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളില്‍ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം വനിതാദിനം അടയാളപ്പെടുത്തുന്നത്. ഈ വനിത ദിനത്തില്‍ കൊച്ചിയിലെ പാതകളില്‍ ട്വന്റിഫോറിനും ഫ്ലവേഴ്സിനുമൊപ്പം ഒരു പുതുചരിത്രം രചിക്കാന്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. ( Women’s day Pink Midnight run Kochi )

ട്വന്റിഫോറും ഫ്ലവേഴ്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാകുന്ന പിങ്ക് മിഡ്നൈറ്റ് റണ്‍ ഇന്ന് കൊച്ചിയില്‍ നടക്കും. വിവിധ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖര്‍ മാരത്തണിന്റെ ഭാഗമാകും. രാത്രി ഒന്‍പത് മണിക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. വിജയികളെ നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.

രാത്രി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന മാരത്തണിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അവിടെനിന്നും ഹൈക്കോടതി ജംഗ്ഷന്‍ വരെ നീളുന്ന 5 കിലോമീറ്റര്‍ ദൂരമാണ് മാരത്തോണ്‍ നടക്കുന്നത്. രാത്രി 9 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കുന്നതോടെയാണ് മിഡ് നൈറ്റ് റണ്ണിന് തുടക്കമാകുക. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ആയിരത്തിലേറെ വനിതകളാണ് പങ്കെടുക്കുന്നത്.

Read Also : ഭാര്യയുടെ മുൻഭർത്താവിനെ പരിചരിക്കുന്ന യുവാവ്, ഇത് അതുല്ല്യ സ്നേഹബന്ധത്തിന്റെ കഥ..!

15 വയസ് മുതല്‍ 30 വയസ് വരെയുള്ളവര്‍ക്കും 30 വയസിനു മുകളിലുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മിഡ്‌നൈറ്റ് റണ്‍ ഒരുക്കിയിരിക്കുന്നത്. മിഡ്നൈറ്റ് റണ്ണില്‍ പങ്കാളികളാകുന്നവര്‍ക്ക് ടി-ഷര്‍ട്ടുകളും മറ്റ് സമ്മാനങ്ങളുമടങ്ങുന്ന അടങ്ങുന്ന ഗിഫ്റ്റ് ബാഗ് സമ്മാനമായി ലഭിക്കും. കൂടാതെ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.

Story highlights : Women’s day Pink Midnight run Kochi