‘ഭയവും ധൈര്യവും സമന്വയിക്കുന്ന സാഹസിക കാഴ്ചകൾ’ ; ‘ദ അഡ്വഞ്ചർ’ ഗെയിം ഷോയുമായി ഫ്ലവേഴ്സ്..!

January 30, 2024

വ്യത്യസ്തമായ റിയാലിറ്റി ഷോകളുമായി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഫ്ലവേഴ്സ് ടിവി പുത്തന്‍ ഷോയുമായി എത്തുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ‘ദ അഡ്വഞ്ചര്‍’ എന്ന ഗെയിം ഷോയുമായിട്ടാണ് ജനപ്രിയ ചാനല്‍ എത്തുന്നത്. പൂര്‍ണമായും കാടിനുള്ളില്‍ ചിത്രീകരിച്ചിരുന്ന ഈ ഷോയില്‍ പ്രേക്ഷകര്‍ക്കായി അവിസ്മരണീയ കാഴ്ചകളാണ് ഒരുങ്ങുന്നത്. വ്യത്യസ്തമായ അഡ്വഞ്ചര്‍ ടാസ്‌കുകളും ഗെയിമുകളുമായി ആരംഭിക്കുന്ന ഷോയില്‍ പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അടക്കം 12 ടീമുകളാണ് അണിനിരക്കുന്നത്. ( Flowers TV The adventure game show )

കാഴ്ച്ചക്കാര്‍ക്ക് വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഒരുങ്ങുന്ന ഷോയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നടന്‍ സാബു മോനാണ് ഈ സാഹസിക ഗെയിം ഷോയുടെ അവതാരകനായി എത്തുന്നത്. രണ്ട് ടീമുകളിലായി നടക്കുന്ന വിവിധ ടാസ്‌കുക്കള്‍ക്ക് ആവശ്യമായി നിര്‍ദേശങ്ങളുമായി നടന്‍ രാജീവ് പിള്ളയും ഉണ്ടാകും.

പൂര്‍ണമായും വാഗമണ്ണിന്റെ കാനനഭംഗിയാണ് ഈ ഷോയുടെ പശ്ചാത്തലം. ഓഫ് റോഡ് റൈഡുകളും ചെങ്കുത്തായ മലനിരകളില്‍ ട്രെക്കിങ്ങും അടക്കം ഉദ്യോഗഭരിതമായ നിമിഷങ്ങളുമായിട്ടാണ് ദ അഡ്വഞ്ചര്‍ ഒരുങ്ങുന്നത്.

Read Also : അക്ഷരം തെറ്റാതെ വിളിക്കാം ‘ഗുരു’ എന്ന്; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ നെഞ്ചോടണച്ച് അധ്യാപകൻ!

സാഹസികതയും മത്സരബുദ്ധിയും ഇടകലര്‍ന്ന അവിസ്മരണീയ കാഴ്ചകള്‍ക്കായി കാണുക ‘ദ അഡ്വഞ്ചര്‍’. ഫെബ്രുവരി 4 മുതല്‍ സംപ്രേഷണം ആരംഭിക്കുന്ന ഗെയിം ഷോ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് ഫ്ലവേഴ്സ് ടിവിയില്‍.

Story highlights : Flowers TV The adventure game show