കോമഡി തട്ടകത്തിലേക്ക് ‘ഫ്‌ളവേഴ്‌സ് ഒരുകോടി’; ഇന്ന് ആരംഭിക്കുന്നു

July 4, 2024

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ കോടിക്കിലുക്കവുമായി എത്തിയ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയത നേടിയത്. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന വേദിയിൽ ദൃശ്യവിസ്മയത്തിനും ഒട്ടും കുറവില്ല. ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനായ കുട്ടേട്ടനും കൂടി എത്തിയ ഷോ മുഖം മിനുക്കി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ട്രാജഡിയിൽ നിന്നും കോമഡിയിലേക്കാണ് ഇത്തവണ ഒരുകോടി വേദി ചുവടുമാറ്റിയിരിക്കുന്നത്. നൊമ്പരങ്ങൾക്കും കഥകൾക്കും ഒരു ഇടവേള നൽകി ചിരിയുടെ വേദിയാണ് ഇത്തവണ ഒരുങ്ങുന്നത്. ഫ്ലവേഴ്സ് ഒരു കോടി വിത്ത് കോമഡി വ്യാഴം മുതൽ ശനി വരെ രാത്രി 9.00 മണിക്കാണ് ഫ്ലവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്നത്.

Read also: ‘പാലസ് ഓൺ വീൽസ് ‘- ഇന്ത്യയുടെ ആദ്യത്തെ ടൂറിസ്റ്റ് ട്രെയിനിൽ ഇനിമുതൽ വിവാഹ ആഘോഷങ്ങളും നടത്താം

ഇന്നാരംഭിക്കുന്ന പരിപാടിയിൽ ആദ്യ അതിഥിയായി എത്തുന്നത് നടൻ ധ്യാൻ ശ്രീനിവാസൻ ആണ്. നടനും സംവിധായകനുമായ ധ്യാൻ, രസകരമായ സംസാര ശൈലിയിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ധ്യാനിന്റെ ഓരോ അഭിമുഖങ്ങളും ചിരിയുടെ മേളകളാണ്. അതുകൊണ്ടുതന്നെ ‘ഫ്ലവേഴ്സ് ഒരു കോടി വിത്ത് കോമഡി’ ആദ്യ എപ്പിസോഡ് ധ്യാൻ ശ്രീനിവാസൻ ചിരിവേദിയാക്കും എന്നതിൽ സംശയമില്ല. ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള നര്‍മ്മരസങ്ങളുമായി ഇന്നുമുതൽ നിങ്ങളുടെ സ്വീകരണമുറികളിൽ ഫ്ലവേഴ്സ് ഒരു കോടി വിത്ത് കോമഡി എത്തുന്നു.

Story highlights- flowers orukodi with comedy