‘മഴ മഴ കുട കുട..’- കേരളം ഏറ്റുപാടിയ പോപ്പിക്കുടയുടെ പരസ്യത്തിന് പിന്നിൽ നമ്മുടെ സ്വന്തം പാട്ടുകാരൻ!

February 9, 2024

പാട്ടിനൊപ്പം കുഞ്ഞു ഗായകരുടെ കളി ചിരി തമാശകളും കുസൃതി നിറഞ്ഞ സംസാരവും പാട്ടുവേദിയിലെ സ്ഥിരം കാഴ്ച്ചയാണ്. കഴിഞ്ഞ മൂന്നു സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് നാലാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.

കുട്ടികളോടുള്ള രസകരമായ സംഭാഷണങ്ങൾക്ക് ഇടയിൽ മറ്റുചില വിശേഷങ്ങളും ശ്രദ്ധേയമാകാറുണ്ട്. അങ്ങനെയാണ് വിധികർത്താക്കളുടെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു വിശേഷം പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ശരത്.

എക്കാലത്തും മലയാളികൾ ഏറ്റുപാടിയിരുന്ന ഒരു പരസ്യമായിരുന്നു ‘മഴ മഴ കുട കുട..’. പോപ്പി കുടയ്ക്ക് വേണ്ടി ഒരുക്കിയ ആ ജിംഗിൾ വളരെയധികം ഗൃഹാതുരത ഉണർത്താറുണ്ട്. എന്നാൽ, മലയാളിക്ക് പ്രിയങ്കരനായ ശരത്താണ് ആ പരസ്യത്തിന് പിന്നിൽ എന്ന സത്യം പലർക്കും അറിയില്ല. മാത്യു പോൾ എന്ന സംവിധായകന്റെ ഓർമ്മകൾ പങ്കുവെച്ചപ്പോഴാണ് ശരത് പരസ്യത്തെക്കുറിച്ചും പറഞ്ഞത്. സംവിധായകനൊപ്പം നിരവധി പരസ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും അത്തരത്തിൽ ഒന്നാണ് ‘മഴ മഴ കുട കുട..’ എന്നുമെന്നും ശരത് പറയുന്നു.

Read also: വർക്കലയിലെ ടൈറ്റാനിക്; സ്കൂബ ‍ഡൈവിങ് സംഘം കണ്ടെത്തിയത് അജ്ഞാത കപ്പൽ..!

എന്നാൽ താൻ ചെയ്തതാണ് ആ പരസ്യം എന്നത് ആർക്കും അറിയില്ല എന്നും ഞാൻ വലിയ തംബുരു എടുത്ത് മാത്രം നടക്കുന്ന ആളാണെന്നാണ് വിചാരം എന്നുമാണ് ചിരിയോടെ ശരത് പറയുന്നത്. ആ പരസ്യം ഇന്ന് ടെലിവിഷനിൽ ഇല്ലെങ്കിലും പുതിയ തലമുറയിലെ കുട്ടികൾക്കിടയിൽപോലും ചെലുത്തുന്ന ആവേശം ചെറുതല്ല.

Story highlights- story behind popy umbrella ad by Sharreth