‘സ്ത്രീത്വം ആഘോഷിക്കപ്പെടുന്നു’; പിങ്ക് മിഡ്നൈറ്റ് മാരത്തൺ മാർച്ച് 8 ന് ‌കൊച്ചിയിൽ

February 17, 2024

ഓരോ ചുവടുകളും പ്രതീക്ഷയാണ്, ഓരോ ചുവടും സന്ദേശമാണ്, ഓരോ ചുവടും മുന്നേറാനുള്ളതാണ്.. ഈ വനിത ദിനത്തിൽ നമുക്ക് ഒരുമിച്ച് ചുവടുവയ്ക്കാം.. വനിത ദിനത്തോടനുബന്ധിച്ച് ട്വന്റിഫോറും ഫ്ലവേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് പിങ്ക് മാരത്തണിന് കൊച്ചി വേദിയാകുന്നു. മാർച്ച് എട്ടിന് കൊച്ചി ദർബാർ ഹാൾ ​മൈതാനത്താണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ( Pink Midnight Marathon in Kochi on Women’s Day )

പെണ്‍കരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവര്‍ത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊര്‍ജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തില്‍ ഫ്ലവേഴ്‌സും ട്വന്റിഫോറും പങ്കുചേരുകയാണ്. വനിതാശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ടുള്ള മാരത്തണിൽ പങ്കെടുക്കാൻ നിങ്ങളെയും സ്വാ​ഗതം ചെയ്യുകയാണ്.

പിങ്ക് മിഡ്നൈറ്റ് റണ്ണിൽ പ്രവേശനം സൗജന്യമാണ്. ഈ ആവേശകരമായ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കും പങ്കെടുക്കാവുന്നതാണ്. മാരത്തണിൽ പങ്കെടുക്കുന്നതിനായി www.twentyfournews.com/pink-midnight-run/ എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Read Also : ‘ഭദ്ര’ ശാരീരിക വെല്ലുവിളിയെ ആത്മവിശ്വാസം കൊണ്ട് കീഴ്പ്പെടുത്തിയ എട്ടാം ക്ലാസുകാരി

5 കീലോമീറ്ററാണ് മിനി മാരത്തോണിന്റെ ദൈർഘ്യം. രണ്ട് വിഭാ​ഗങ്ങളിലായിട്ടാണ് മത്സരം നടക്കുക. 15 വയസ് മുതൽ 30 വയസ് വരെയുള്ളവർ ഒരു വിഭാ​ഗത്തിലും 30 നും അതിനു മുകളിലുമുള്ളവർക്കായി മറ്റൊരു മത്സരവുമാണ് നടത്തുക.

Story highlights : Pink Midnight Marathon in Kochi on Women’s Day