ചന്ദനക്കാടിന്റെ അറിയാക്കഥകളുമായി ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’- മാർച്ച് 5ന് പ്രേക്ഷകരിലേക്ക്

February 26, 2024

കേരളത്തിൽ ചന്ദനം വളരുന്ന പ്രസിദ്ധ പ്രദേശമാണ് മറയൂർ. ചരിത്രത്തിൽ ചന്ദന ഗന്ധമുള്ള ധാരാളം കഥകൾ ഈ പ്രദേശവുമായി ഇഴചേർന്ന് കിടക്കുന്നുണ്ട്. ലോകത്തിലെ തന്നെ സ്വാഭാവിക ചന്ദനക്കാടുകളിൽ പ്രധാനപ്പെട്ടതാണ് മറയൂരിലേത്. ഈ ചന്ദനക്കാടുകളെ ജീവൻ പണയപ്പെടുത്തി പോലും കാത്തുസൂക്ഷിക്കുന്ന ഒരു സംഘം വനപാലകർ ഇവിടെ കാലങ്ങളായുണ്ട്.

സാധാരണ വനമേഖല സംരക്ഷിക്കുന്നതുപോലെ എളുപ്പമല്ല, ചന്ദനക്കാടുകൾ സംരക്ഷിക്കുക എന്നത്. ലക്ഷങ്ങളും കോടികളും വിലവരുന്ന ചന്ദന മരങ്ങൾക്ക് കണ്ണുനട്ട് നിൽക്കുന്നവരിൽ നിന്നും അവ സംരക്ഷിക്കുന്ന ധീരരായ വനപാലകരുടെ ജീവിതം ഒരു ഡോക്യൂമെന്ററിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് 24 ന്യൂസ്.

‘THE GATEKEEPERS OF SANDALWOOD’ 24ന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ മാർച്ച് അഞ്ചിന് വൈകിട്ട് 7.00 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. വനപാലകരുടെ ജീവിതവും അനുഭവവും ചന്ദനക്കാടിന്റെ ചരിത്രവും പങ്കുവയ്ക്കുന്ന ‘THE GATEKEEPERS OF SANDALWOOD’ സംവിധാനം ചെയ്തിരിക്കുന്നത് മറിയ ട്രീസ ജോസഫ് ആണ്.

Read also: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

ഡോക്യുമെന്ററിയുടെ ഡിഓപി ടിഡി ശ്രീനിവാസാണ്. മ്യൂസിക്: R.E.T, എഡിറ്റിംഗ് കൈകാര്യം ചെയ്‌തിരിക്കുന്നത്‌ സനു വർഗീസും സൗണ്ട് & ഫൈനൽമിക്സ് : ആദർശ് രവീന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്. കളറിസ്റ്റ്: പ്രിജു ജോസ്, വിഎഫ്എക്സ്: നിതിൽ ബെസ്‌റ്റോയും നന്ദകുമാറുമാണ്. ഹെലിക്യാം: സുരേഷ് കളേഴ്സ്, ക്യാമറാമാൻ: പ്രശാന്ത് കണ്ണൻ, അസി.ക്യാമറാമാൻ: കണ്ണൻ, അസോ.ഡയറക്ടേഴ്‌സ്: സനു വർഗീസ്, ആദർശ് രവീന്ദ്രൻ.

Story highlights- the gatekeepers of sandalwood documentary release date announcement