വീണ്ടും കളിചിരി വിശേഷങ്ങളുടെ രുചികൊഴുപ്പുമായി ‘ഉപ്പും മുളകും’ കുടുംബം ഇന്നുമുതൽ പ്രേക്ഷകരിലേക്ക്..

June 24, 2024

മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. പരമ്പരയ്ക്കും താരങ്ങൾക്കുമെല്ലാം ഒരുപോലെ സ്വീകാര്യത ലഭിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം മുഖം മിനുക്കി ഉപ്പും മുളകും മൂന്നാമതും എത്തുകയാണ്. ഇന്ന് മുതൽ രാത്രി 7.00ന് ഉപ്പും മുളകും വീണ്ടും സ്വീകരണമുറികളിലേക്ക് എത്തും.

രണ്ടാം വരവിലെന്ന പോലെ താരങ്ങൾക്ക് മാറ്റമില്ലെങ്കിലും പുതിയ താരോദയങ്ങൾ ഉണ്ടാകും എന്നത് ശ്രദ്ധേയമാണ്. ധാരാളം ആരാധകരെ ഉപ്പും മുളകും പരമ്പരയിലൂടെ മാത്രം സമ്പാദിച്ചവരാണ് അഭിനേതാക്കൾ. അമേയ എന്ന പാറുക്കുട്ടി ജനിച്ച് നാലാംമാസം മുതൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയതാണ്. അന്ന് പ്രേക്ഷക ഹൃദയങ്ങളിൽ കുഞ്ഞു കുറുമ്പുകളിലൂടെ ഹൃദയം കവർന്ന പാറുക്കുട്ടി ഇന്ന് ഒരു കുഞ്ഞുതാരമാണ്. ശിവാനിയും അൽസാബിത്തും ജൂഹിയുമെല്ലാം ഇത്തവണയും ഉപ്പും മുളകും കുടുംബത്തിൽ ഉണ്ട്.

Read also: ശരീരത്ത് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം; ജപ്പാനിൽ പടർന്ന് പിടിച്ച് മംസംതീനി ബാക്റ്റീരിയ

2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. പിന്നീട് പാറമട വീടും, ബാലുവും നീലുവും കുട്ടികളുമെല്ലാം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറി. അഭിനേതാക്കൾ എന്നോ കഥാപാത്രങ്ങളെന്നോ മറന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന സ്നേഹമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. പുരുഷ പ്രേക്ഷകരെ പോലും പിടിച്ചിരുത്താൻ ഉപ്പും മുളകിനും സാധിച്ചു. ടെലിവിഷനിൽ കാണുന്നതിനേക്കാൾ യൂട്യൂബിലാണ് ഉപ്പും മുളകിനും പ്രേക്ഷകർ കൂടുതൽ.

Story highlights- uppum mulakum season 3