വനിത ദിനത്തിൽ പിങ്ക് മിഡ്നൈറ്റ് മാരത്തൺ; രജിസ്റ്റർ ചെയ്യാം, സൗജന്യമായി..!

February 23, 2024

വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്ലവേഴ്സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് റണ്ണിനൊരുങ്ങി കൊച്ചി. വനിത ദിനമായ 2024 മാർച്ച് എട്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാണ് പിങ്ക് മിഡ്‌നൈറ്റ് റണ്ണിന്‌ തുടക്കമാകുക. രജിസ്‌ട്രേഷൻ സൗജന്യമാണ്. ( Pink Midnight run March 8 Kochi )

വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ പരിപാടിയുടെ ഭാഗമാകും. പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തിൽ ഫ്ലവേഴ്സും ട്വന്റിഫോറും പങ്കുചേരുകയാണ്. വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ടുള്ള പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ സംഘടിപ്പിക്കുന്നത്. രാത്രി 10.30ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും മാരത്തോൺ ആരംഭിക്കും. അവിടെനിന്നും ഹൈക്കോടതി ജംഗ്ഷൻ വരെ നീളുന്ന 5 കിലോമീറ്റർ ദൂരമാണ് മാരത്തോൺ നടക്കുന്നത്. ഇതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. 

രജിസ്‌ട്രേഷൻ ചെയ്യാനുള്ള ലിങ്ക്; twentyfournews.com/pinkmidnightrun

മിഡ്‌നൈറ്റ് റണ്ണിൽ പങ്കാളികളാകുന്നവർക്ക് ടി-ഷർട്ടുകളും മറ്റ് സമ്മാനങ്ങളുമടങ്ങുന്ന അടങ്ങുന്ന ഗിഫ്റ്റ് ബാഗ് സമ്മാനമായി ലഭിക്കും. കൂടാതെ ഓട്ടം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

Read Also : ചന്ദ്രനോട് ഏറ്റവുമടുത്ത് നിൽക്കുന്ന ഒരു രാജ്യം; ഫിസിക്‌സ് നിയമങ്ങൾ ഇവിടെ അല്പം വ്യത്യസ്തമാണ്!

Story highlights : Pink Midnight run March 8 Kochi