പ്രായം തളർത്താത്ത ഡാൻസിങ് മുത്തശ്ശി; 91-ാം വയസിലെ റോക്കിങ് പ്രകടനത്തിന് കൈയടിച്ച് സൈബർ ലോകം

ഏറ്റവും സന്തോഷം ലഭിക്കുന്ന നിമിഷങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് നൃത്തം ചെയ്യാറുണ്ട് മിക്കവരും..ഇപ്പോഴിതാ പ്രായത്തെ തോൽപ്പിച്ച് റോക്കിങ് ഡാൻസുമായി എത്തുന്ന ഒരു അമ്മൂമ്മയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. ന്യൂജനറേഷനിലെ കുട്ടികളെ വെല്ലുന്ന തരത്തിലാണ് 91-ാം വയസ്സിലെ ഈ അമ്മൂമ്മയുടെ പ്രകടനം.

അമേരിക്കയിലെ ഗോൾഡൻ ഏജ് ഹോം ഹെൽത്ത് കെയർ എന്ന സ്ഥാപനമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജനുവരി 15 ന് പങ്കുവച്ച ഈ വീഡിയോ ഇതിനോടകം എൺപതിനായിരത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ മനം കവരുന്ന ഈ അമ്മയ്ക്ക് ഇതോടെ നിരവധിയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിയാളുകൾ  ഏറ്റെടുത്തുകഴിഞ്ഞു.. പ്രായം മറന്ന് നൃത്തച്ചുവടുകളുമായി എത്തിയ ഈ അമ്മയെ അഭിനന്ദിച്ച് നിരവധി ആളുകളും രംഗത്തെത്തി. 

ഇത്തരത്തിൽ കൗതുകകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.

When they say they ‘celebrate life’ at Magnolia Springs Southpointe, boy do they mean it! Miss Julia is a long time resident, who recently returned from a hospital stay and is graduating from therapy services with Golden Age. She’s ditched the walker for her dancing shoes, and this morning she said, “You’ve got me feeling so good, I want to dance! Do you mind if I do the jitterbug to celebrate? I’m loving life!” Of course we don’t mind, Julia! We love it and we’re all celebrating with you! Did we mention she’s 91 years young?

Posted by Golden Age Home Health Care, LLC on Wednesday, 15 January 2020

കുഞ്ഞിനൊപ്പം ചങ്ങാത്തം കൂടി മുള്ളൻപന്നി; വൈറൽ വീഡിയോ

സൗഹൃദത്തിന് അതിർവരമ്പുകൾ ഇല്ലെന്ന് പറഞ്ഞുകേൾക്കാറുണ്ട്. ഇപ്പോഴിതാ ആളുകൾ പൊതുവെ ഭയക്കുന്ന മുള്ളൻപന്നിക്കൊപ്പം സൗഹൃദം പങ്കിടുന്ന ഒരു കൊച്ചുകുഞ്ഞാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ശരീരം മുഴുവൻ മുള്ളുള്ള ജീവിയാണ് മുള്ളൻപന്നി. പൊതുവെ മനുഷ്യരുമായി ചങ്ങാത്തം കൂടാത്ത പ്രകൃതക്കാരാണ് ഈ ജീവികൾ. എന്നാൽ മനുഷ്യരുടെ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ചെറിയ കുട്ടിയുടെ കൂടെ നടക്കുന്ന മുള്ളൻപന്നിയാണ് വീഡിയോയിൽ കാണുന്നത്. കുട്ടിയുടെ താളത്തിനൊപ്പമാണ് കക്ഷിയുടെയും നടത്തം. കുട്ടി ഓടുമ്പോൾ ഒപ്പം ഓടുകയും തിരിഞ്ഞുനടക്കുമ്പോൾ കൂടെക്കൂടുകയുമൊക്കെ ചെയ്യുന്നുണ്ട് താരം.

Read also: പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ല, സെന്‍സസുമായി മാത്രം സഹകരിക്കും: കേരള സര്‍ക്കാര്‍

അതേസമയം സംഭവം എവിടെയാണെന്ന് വ്യക്തമല്ല. എങ്കിലും നിരവധി ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. പ്രവീൺ കസ്വാൻ എന്ന ആളാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മുള്ളൻ പന്നിയെന്നും അടിക്കുറുപ്പായി അദ്ദേഹം ചേർത്തിട്ടുണ്ട്

അതേസമയം ഇത് കുട്ടിയുടെ വീട്ടിൽ വളർത്തുന്ന മുള്ളൻപന്നിയാകാമെന്നാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്. കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

ഇതല്ല ഇതിനപ്പുറം ചാടികടക്കും ഞാൻ; മതിൽ ചാടിക്കടന്ന് ഒരു ആന, വൈറലായി ചിത്രങ്ങൾ

കൗതുകകരമായ പല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്ന ഒരു ആനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഏകദേശം അഞ്ചടി ഉയരമുള്ള മതിലാണ് ആന ചാടിക്കടക്കുന്നത്. അതേസമയം മാങ്ങ പറിക്കാനായാണ് ആന മതിൽ ചാടികടക്കുന്നതെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചവർ പറയുന്നത്. എന്തായാലും തന്റെ മുന്നിലുള്ള പ്രതിസന്ധിയെ ചാടിക്കടന്ന ആനയ്ക്ക് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സാംബിയയിലെ ഒരു സഫാരി പാർക്കിലാണ് സംഭവം.

അതേസമയം പഴുത്ത ചക്ക പറിക്കാൻ എത്തിയ ഒരു ആനയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്റമ്മോ എന്താ ഒരു എക്‌സ്പ്രഷൻ; ഹൃദയം കീഴടക്കി ഒരു കുട്ടി സംഗീത ബാൻഡ്, ക്യൂട്ട് വീഡിയോ

കുട്ടികുരുന്നുകളുടെ പാട്ടിനും ഡാൻസിനുമൊക്കെ ആരാധകർ ഏറെയാണ്. നിഷ്കളങ്കതയും കഴിവും ഒത്തുചേരുന്ന ഒരു ഇടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കുട്ടി സംഗീത ബാൻഡ്. ഗായകൻ ശങ്കർ മഹാദേവനാണ് ഈ കുട്ടി ബാൻഡിനെ സമൂഹമാധ്യമങ്ങളിൽ പരിചയപ്പെടുത്തുന്നത്.

മൂന്ന് കുട്ടി സംഗീതജ്ഞരാണ് ഈ വീഡിയോയിലെ താരങ്ങൾ. മനോഹരമായ പാട്ടിനൊപ്പം കൈയിൽ പിടിച്ചിരിക്കുന്ന വടി ഉപയോഗിച്ച് ഗിറ്റാർ വായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വളരെ ആസ്വദിച്ച് ഉർജ്ജസ്വലതയോടെ പാട്ട് പാടുന്ന കുട്ടികുറുമ്പന്മാർ ഗാനത്തിന് ശേഷം നന്ദി പറയുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

എന്തായാലും ശങ്കർ മഹാദേവൻ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ട് നിരവധി ആളുകളാണ് ഈ കുട്ടി ഗായകരെ പ്രശംസിച്ചുകൊണ്ട് രംഗത്തുവരുന്നത്. ഇത് എക്കാലത്തെയും മികച്ച സംഗീത ബാൻഡ് ആണെന്ന് കരുതുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ശങ്കർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നീർനായയ്ക്ക് ഭക്ഷണം നീട്ടി യാത്രക്കാരി; അടിച്ചുമാറ്റി കൊക്ക്, രസകരം ഈ വീഡിയോ

സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ ഭക്ഷണം നൽകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ നീർകാക്കയ്ക്ക് നൽകിയ ഭക്ഷണം അടിച്ചുമാറ്റി കഴിക്കുന്ന ഒരു കൊക്കിന്റെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫ്ലോറിഡയിലെ സീ വേൾഡ് ഓർലാന്റോ സുവോളജിക്കൽ പാർക്കിലാണ് ഈ രസകരമായ സംഭവം നടന്നത്. പാർക്ക് സന്ദർശിക്കാൻ എത്തിയ ഒരു വ്യക്തിയാണ് ഈ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പാർക്കിനടുത്ത് നിൽക്കുന്ന നീർനായയ്ക്ക് ഒരു വ്യക്തി ചെറിയ മത്സ്യത്തെ കഴിക്കുന്നതിനായി നീട്ടുന്നതും പറന്നുവരുന്ന ഒരു കൊക്ക് ഇതിനെ പിടിച്ച് കഴിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. നിരവധിയാളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. രസകരമായ ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

അടുത്തിടെ കൊക്കിന്റെ ഇരയെ അകത്താക്കുന്ന പരുന്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മനുഷ്യരെപോലെത്തന്നെ മൃഗങ്ങളും പക്ഷികളുമൊക്കെ സൂത്രശാലികൾ ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സ്വർണപ്രേമികൾക്ക് ഒരു സന്തോഷവാർത്ത; പ്ലാസ്റ്റിക്കിൽ നിന്നും സ്വർണ്ണം, പുതിയ കണ്ടെത്തലുമായി ഗവേഷകർ

പെണ്ണിന്റെ അഴക് പൊന്നാണെന്ന് വിശ്വസിക്കുന്ന പലരും ഈ തലമുറയിലും ജീവിക്കുന്നത് കൊണ്ടാവാം സ്വർണത്തോട് പൊതുവെ സ്ത്രീകൾക്ക് ഇത്രയധികം ഭ്രമം. ദിവസവും ഉയർന്നുവരുന്ന സ്വർണ്ണവില സാധാരണക്കാരിൽ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

എന്നാൽ സ്വർണപ്രേമികളെ മുഴുവൻ ആഹ്ളാദിപ്പിക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്വർണ്ണത്തിന്റെ തിളക്കം ഒട്ടും കുറയാതെതന്നെ പുതിയ ലോഹം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഭാരം കുറവാണെങ്കിലും 18 കാരറ്റിന്റെ സ്വർണ്ണമാണ് പ്ലാസ്റ്റിക്കിൽ നിന്നും ഗവേഷകർ സൃഷ്ടിച്ചിരിക്കുന്നത്.

ഇറ്റി എച്ച് സൂറിചിൽ എന്ന സ്വിറ്റ്‌സർലൻഡിലെ യൂണിവേഴ്‌സിറ്റിയാണ് പുതിയ സ്വർണ്ണം കണ്ടെത്തിയിരിക്കുന്നത്. സാധാരണ സ്വർണ്ണത്തേക്കാൾ 5 മുതൽ 10 തവണ വരെ ഭാരക്കുറവ് ഈ സ്വർണത്തിന് ഉണ്ടാകുമെന്നാണ് കണ്ടെത്തൽ.

പുതിയ സ്വർണ്ണത്തിന് പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളാണ് കൂടുതലും ഉണ്ടാകുക. സ്വർണ്ണത്തിന്റെ പ്ലേറ്റലെറ്റ്‌സും പ്ലസ്റ്റിക്കും ഉരുക്കിച്ചേർന്ന വസ്തു എളുപ്പത്തിൽ പുതിയ സ്വർണ്ണമാക്കി എടുക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതുപയോഗിച്ച് ആഭരണങ്ങളും വാച്ചിന്റെ ചെയിനുകളും ഉണ്ടാക്കിയെടുക്കാമെന്നാണ് കരുതുന്നത്.

കടലിൽ നിന്നും വെള്ളം മുകളിലേക്ക് ഒഴുകുന്നു; അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണമിതാണ്

കടലിൽ നിന്നും വള്ളം മുകളിലേക്ക് ഒഴുകുന്നു …ഞെട്ടണ്ട സംഗതി സത്യമാണ്. ഫാരോ ദ്വീപിലെ ഈ മനോഹര കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കടലിൽ നിന്നും വെള്ളം മുകളിലേക്ക് ഉയർന്നുവരുന്നു… ഉയർന്നു വരുന്ന വെള്ളം മുകളിലുള്ള പാറക്കെട്ടുകളിൽ പതിക്കുന്നു. മനോഹരമായ ഈ കാഴ്ചകാണാൻ നിരവധിയാളുകളാണ് ഫാരോ ദ്വീപിൽ എത്തുന്നത്.

ഈ അത്ഭുത പ്രതിഭാസം കാണാൻ ആളുകൾ വർധിക്കാൻ തുടങ്ങിയതോടെ ഈ പ്രതിഭാസത്തിന് പിന്നിലെ കരണമറിയാൻ കാലാവസ്ഥ വിദഗ്ധരും എത്തി.

ഈ പ്രദേശങ്ങളിൽ കാറ്റ് ശക്തമായി വീശാറുണ്ട്. കാറ്റ് പാറകളിൽ തട്ടുമ്പോൾ വായുവിന്റെ ചലനവും മാറിവരാറുണ്ട്. ഇവ വൃത്താകൃതിയിൽ ആകുന്നതിന്റെ ഫലമായി ജലവും ആ ആകൃതിയിലേക്ക് മാറുന്നു.

സാധാരണയായി ഇങ്ങനെ സംഭവിക്കുന്നിടത്ത് വെള്ളത്തിന്റെ സാന്നിധ്യം കുറവാണ്. എന്നാൽ ഇവിടെ വെള്ളത്തിന്റെ അളവ് വളരെയധികം കൂടുതലാണ്. ഫാരോ ദ്വീപിൽ സമുദ്രജലത്തിന് മുകളിലായി ചുഴലിക്കാറ്റ് രൂപപ്പെട്ടതും ഇത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു കാഴ്ചയ്ക്ക് കാരണമായി. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയും ഇതിന് കാരണമായതായി മുതിർന്ന കാലാവസ്ഥ നിരീക്ഷകനായ ഗ്രെഗ് ഡ്യൂഹെസ്റ്റ് പറയുന്നു.

അതേസമയം സമി ജേക്കബ്‌സൺ എന്ന ടൂറിസ്റ്റാണ് ഈ പ്രതിഭാസം ആദ്യമായി കണ്ടതും കാമറയിൽ ഈ കാഴ്ചകൾ പകർത്തിയതും.

‘കല്യാണപ്പെണ്ണ് നമ്മളുദ്ദേശിച്ച ആളല്ല’; മണ്ഡപത്തിലേക്ക് നൃത്തചുവടുകളുമായി വധു, കൈയടിച്ച് കാഴ്ചക്കാർ, വൈറൽ വീഡിയോ

പ്രിയപെട്ടവരുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ വിവാഹമണ്ഡപത്തിലേക്ക് എത്തുന്ന വധുവാണ് സാധാരണയായി നാം കാണാറുള്ളത്. എന്നാൽ വിവാഹമണ്ഡപത്തിലേക്ക് നൃത്തച്ചുവടുകളുമായി എത്തുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കണ്ണൂർസ്വദേശിയായ അഞ്ജലിയാണ് ഈ ഡാൻസിങ് വധു. വരനും കുടുംബത്തിനും ഒരു സർപ്രൈസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നൃത്തചുവടുകളുമായി അഞ്ജലി എത്തിയത്.

കല്യാണപ്പെണ്ണ് നമ്മളുദ്ദേശിച്ച ആളല്ല സാറേ’ എന്ന കുറിപ്പോടെയാണ് ചിലർ വിഡിയോ പങ്കുവയ്ക്കുന്നത്. സംഗതി വൈറലായതോടെ നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്.

Beautiful dance <3 #marriage #bride

Posted by Priya Vanitha on Friday, 10 January 2020