മഴയായി പൊഴിഞ്ഞ് നൂറുകണക്കിന് മത്സ്യക്കൂട്ടം; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച

May 6, 2024

ഈ കനത്ത ചൂടിൽ മഴയെക്കുറിച്ച് ചിന്തിക്കാത്തവർ ചുരുക്കമാണ്. ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് കൊതിച്ച് ഇരിക്കുമ്പോൾ മാനത്ത് നിന്നും പൊഴിയുന്നത് മീനുകളാണെങ്കിലോ? ആലിപ്പഴം പൊഴിയുന്നതൊക്കെ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മീൻ മഴ അത്ര സുപരിചതമല്ല. എന്നാൽ, അങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.(fish rain in iran)

ഇറാനിലാണ് സംഭവം. തിങ്കളാഴ്ചയാണ് യസുജ് മേഖലയിൽ കനത്ത മഴ പെയ്യുന്നതിനിടെ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൻ്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഉപയോക്താക്കളെ കൗതുകത്തിലാക്കുകയും ചെയ്തു.

Read also: ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിതാരം! ഗൂഗിൾ ഡൂഡിലിൽ നിറഞ്ഞ് ഹമീദ ബാനു

റോഡിലൂടെ കടന്നുപോകുന്ന കാറുകൾക്കിടയിലേക്കും മുകളിലേക്കുമൊക്കെ ആകാശത്ത് നിന്ന് നിരവധി മത്സ്യങ്ങൾ വീഴുന്നതാണ് വിഡിയോയുടെ തുടക്കം. ‘മത്സ്യമഴ’ തന്റെ ഫോണിൽ പകർത്തുന്ന വ്യക്തി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും കാണാം. ‘ഒരു ചുഴലിക്കാറ്റ് കടലിൽ നിന്ന് മത്സ്യത്തെ ഉയർത്തി ആകാശത്തേക്ക് എറിഞ്ഞതാണ് അസാധാരണമായ പ്രതിഭാസത്തിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു, അവിടെ അവ പിന്നീട് മഴയായി പെയ്തു’-വിഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്.

Read also: ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിതാരം! ഗൂഗിൾ ഡൂഡിലിൽ നിറഞ്ഞ് ഹമീദ ബാനു

നിരവധി ആളുകൾ മൽസ്യമഴയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴ രാജ്യത്തെ 21 പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് കാരണമായി. കിഴക്കൻ അസർബൈജാനിലെ ഷബെസ്റ്റാർ കൗണ്ടിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന്.

Story highlights- fish rain in iran