‘നിങ്ങളുടെ വീഡിയോക്ക് കമന്റ് ചെയ്യില്ല, സോഷ്യൽ മീഡിയ ഓഫാക്കി പഠിക്കൂ’; വൈറൽ ട്രെൻഡിനെതിരെ സിദ്ധാർഥ്

March 1, 2024

ഇഷ്ട താരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായി മാറിക്കൊണ്ടിരിക്കുന്നത്. പരീക്ഷക്കാലമായതോടെ പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികളുടെ കുസൃതികളാണ് ഇതിന് പിന്നിലുള്ള്ത്. ഇത് പിന്നീട് ജോലി ചെയ്യുന്നതിലേക്കും ജിമ്മില്‍ പോകുന്നതും യാത്ര പോകുന്നതിലേക്കും ഭക്ഷണം കഴിക്കുന്നതിലേക്കും വരെ എത്തിയിരുന്നു. എന്നാല്‍ താരങ്ങളുടെ കമന്റ് തേടുന്ന ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നുമാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് താരം വിമര്‍ശനവുമായി എത്തിയത്. ( Actor Siddharth Against the Instagram Viral Trend )

വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സിദ്ധാര്‍ഥ് ഈ വിഡിയോയില്‍ കമന്‍് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ സിദ്ധാര്‍ഥ് പറഞ്ഞു.

തെലുഗു സൂപ്പര്‍താരം വിജയ് ദേവരകൊണ്ട കമന്റ് ചെയ്യണമെന്ന രീതിയിലാണ് ഈ ട്രെന്‍ഡിന് തുടക്കമായത്. വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് കുറിപ്പുമായി പങ്കുവച്ച വിഡിയോയിലൂടെയാണ് തുടക്കം. വിഡിയോ വൈറലായതോടെ കമന്റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തിയിരുന്നു. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതിന്റെ ചുവടുപിടിച്ച് രശ്മിക, ഹന്‍സിക, ഷാരൂഖ് ഖാന്‍, വിജയ്, ടൊവിനോ, നിഖില വിമല്‍, നസ്ലിന്‍ എന്നിങ്ങനെ പല താരങ്ങളാണ് കമന്റുകളുമായി എത്തിയത്.

Read Also : ആറ് വർഷമായി കാനഡയിൽ, ബേസിൽ ജോസഫ് വിളിച്ചാൽ നാട്ടിലേക്ക് വരാം; മറുപടിയുമായി താരം

Story highlights : Actor Siddharth Against the Instagram Viral Trend