‘ഭയന്തിട്ടിയാ? സുമ്മാ നടിപ്പ് താ’; അഭിനയം കണ്ട് പേടിച്ച ക്യാമറമാനെ ആശ്വസിപ്പിച്ച് മമ്മൂക്ക – വീഡിയോ

March 5, 2024

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ കാഴ്ചാനുഭവത്തെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ചിത്രം ബോക്‌സോഫീസ് കീഴടക്കിയത്. ക്രൈം ത്രില്ലര്‍ ജോണറിലെത്തിയ സിനിമ കുടുംബ പ്രേക്ഷകരെയും യൂത്തിനുമിടയില്‍ മികച്ച പ്രതികരണമാണ് നേടിയിരുന്നത്. ( Kannur squad malayalam movie making video viral )

കണ്ണൂര്‍ സ്‌ക്വാഡിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടി വളരെ സപ്പോര്‍ട്ടീവായി മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതും ആക്ഷന്‍ സീനുകള്‍ ഡ്യൂപ്പിലാതെ ചെയ്യുന്നതെല്ലാം വീഡിയോയില്‍ കാണാനാകും. സിനിമയിലെ നിര്‍ണായക രംഗങ്ങളുടെ ചിത്രീകരണവും ആര്‍ട്ട് വര്‍ക്കും ചില രസകരമായ സംഭവങ്ങളും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മേക്കിങ് വീഡിയോയില്‍ നിന്നുള്ള ഒരു രംഗമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടെയുള്ള രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ മമ്മൂട്ടി വളരെ സീരിയസായി ഡയലോഗുകള്‍ പറയുന്നതിനിടെ ക്യാമറാമാന്‍ പേടിക്കുന്നതും, മമ്മൂട്ടി വളരെ സ്‌നേഹത്തോടെ അയാളെ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ക്യാമറമാന്റെ ഭാവമാറ്റം കണ്ട് ചിരിയടക്കാനാത്ത നടന്‍ റോണി ഡേവിഡ് രാജിനെയും വീഡിയോയില്‍ കാണാം.

Read Also : അപകടവും പരിഹാസങ്ങളും തളർത്തിയില്ല; ഉൾക്കരുത്തുകൊണ്ട് മോഡലായി യുവതി

2023 സെപ്റ്റംബര്‍ 28-നാണ് മമ്മൂട്ടി ചിത്രം റിലീസായത്. ആഗോളതലത്തില്‍ 100 കോടിയിലധികം രൂപയാണ് ബോക്സോഫീസില്‍ ചിത്രം നേടിയത്. ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചതായി മമ്മൂട്ടി കമ്പനി തന്നെയാണ് അറിയിച്ചിരുന്നത്. അഞ്ച് ആഴ്ചയോളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

Story highlights : Kannur squad malayalam movie making video viral