കുന്നിൻമുകളിൽ നിന്നും വെറ്ററിനറി ക്ലിനിക്കിലേക്ക് പശുവിനെ എയർലിഫ്റ്റ് ചെയ്യുന്ന കാഴ്ച; വിഡിയോ

March 9, 2024

ഹോസ്പിറ്റൽ സന്ദർശനങ്ങൾ എപ്പോഴും ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. മനുഷ്യർക്ക് തന്നെ ആശുപത്രിയിൽ പോകുന്നത് അത്ര സുഖകരമായ കാര്യമല്ലെങ്കിൽ മൃഗങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? അവയെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിക്കുന്നത് വളരെ ശ്രമകരമാണ്. പരിക്കേറ്റ മൃഗങ്ങളാണെങ്കിൽ അവ അക്രമാസക്തരുമാകും. അങ്ങനെയെങ്കിൽ ഒരു പശുവിനെ വെറ്ററിനറി ആശുപത്രിയിൽ എത്തിക്കാൻ എന്തുചെയ്യണം?

ഇപ്പോഴിതാ, സ്വിറ്റ്‌സർലൻഡിൽ പശുവിനെ ഹെലികോപ്റ്ററിൽ വെറ്ററിനറി ക്ലിനിക്കിലെത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചരിക്കുകയാണ്. ഈ വിഡിയോ ചിരിയുടെ മേളമാണ് കാഴ്‌ചകക്കാർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്.

വിഡിയോയിൽ ഒരു പുൽമേടയിൽ നിന്നും പശുവിനെ എയർലിഫ്റ്റ് ചെയ്യുകയാണ്. കുന്നിൻമുകളിൽ നിന്നും വാഹനത്തിൽ കയറ്റി പശുവിനെ വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുക എന്നത് ശ്രമകരമാണ്. ആ സാഹചര്യത്തിൽ എയർലിഫ്റ്റ് അല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നു

Read also: 2011-ൽ ജപ്പാനിലെ സുനാമിക്ക് ശേഷം കാണാതായ ഭാര്യയുടെ മൃതദേഹം തേടി എല്ലാ ആഴ്ചയും ആഴക്കടലിലേക്ക് പോകുന്ന ഭർത്താവ്!

ഈ ശ്രമത്തിന് സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. ‘നിങ്ങളുടെ ഭാഷ സംസാരിക്കാത്ത മറ്റ് ജീവികൾ നിങ്ങളെ എന്തെങ്കിലും വിചിത്രമായ വിരോധാഭാസത്തിലേക്ക് ആകർഷിക്കുകയും വിശദീകരണമില്ലാതെ വായുവിലൂടെ ആയിരക്കണക്കിന് അടി പറപ്പിക്കുകയും ചെയ്യുകയാണെന്ന് ചിന്തിക്കൂ’- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

Story highlights- Cow airlifted to vet clinic