കുട്ടികളിൽ വളർത്താം നല്ല ഭക്ഷണരീതി

ആരോഗ്യ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് കുട്ടിക്കാലം. രോഗങ്ങൾ വേഗത്തിൽ പിടിപെടും എന്നതുമാത്രമല്ല, ബുദ്ധിവളർച്ചയുടെയും കാലഘട്ടമാണ് കുട്ടിക്കാലം. അതുകൊണ്ടുതന്നെ ഇക്കാലഘട്ടത്തിൽ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കാരണം ശരീരത്തിനൊപ്പം ബുദ്ധിയും ഈ സമയത്താണ് വികസിക്കുന്നത്. ഈ കാലഘട്ടത്തിൽ പോഷകാഹാരം നൽകുക എന്നതാണ് ഏറ്റവും പ്രധാനം. കഴിവതും ജങ്ക് ഫുഡ് ഒഴിവാക്കുക.

പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവയാണ് പ്രധാനമായും കുട്ടികളെ കഴിക്കാൻ ശീലിപ്പിക്കേണ്ടത്. കുട്ടികൾക്ക് രാവിലത്തെ ഭക്ഷണം നൽകുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്.  കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും.

രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.വിറ്റമിന്‍ സി, ഫോളിക് ആസിഡ്, ഫ്രക്‌ടോസ്, സിങ്ക്, സെലിനിയം, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കുട്ടികൾക്ക് നൽകണം.

മത്തി, അയല, ചൂര, കീരിച്ചാള, കൊഴിയാള, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറെ ആവശ്യമായവയാണ് ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തില്‍ അന്നജം, പ്രോട്ടീന്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവ നിര്‍ബന്ധമായും അടങ്ങിയിരിക്കണം. പഴ വർഗങ്ങൾ, പുഴുങ്ങിയ പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ,  ബദാം തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

രാത്രിയിൽ ഭക്ഷണം എട്ട് മണിക്ക് മുമ്പേ നല്കണം. ഭക്ഷണം  കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളു. ഇനിമുതൽ കുട്ടികളുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കാൻ മറക്കണ്ട.

റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ കഴിക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ

റെഡി റ്റു ഈറ്റ് ഭക്ഷണങ്ങളോടുള്ള മനുഷ്യന്റെ താത്‌പര്യം തുടങ്ങിയിട്ട് കാലം കുറച്ചായി. എളുപ്പത്തിൽ തീൻ മേശകളിൽ സ്വാദിഷ്‌ടവും കളർഫുള്ളുമായ ഭക്ഷണ വിഭവങ്ങൾ എത്തുന്നുവെന്നതുതന്നെയാണ് റെഡി ടു ഈറ്റ്  ഇത്രയധികം ജനപ്രിയമാകുന്നത്.

പലപ്പോഴും പാചകം ചെയ്യാനുള്ള മടിയും പുറത്ത് നിന്ന് ഭക്ഷണങ്ങൾ കഴിക്കാൻ കാരണമാകാറുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ വിഭവങ്ങളിൽ ചേർക്കുന്നതും നമ്മെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകുന്നു.

എന്നാൽ പ്ലാസ്റ്റിക് കവറിങ്ങോടുകൂടി മാർക്കറ്റുകളിൽ വാങ്ങിക്കാൻ കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപ് ചില അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം: 

പലപ്പോഴും ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ദിവസങ്ങളോളം കേടുവരാതെ ഇരിക്കുന്നതും കാണാറുണ്ട്. ഇവയിൽ ചേർക്കുന്ന രാസപദാർത്ഥങ്ങളും ചേരുവകകളും വലിയ അപകടമാണ്. വലിയ അളവുകളിൽ ഇവയിൽ മണത്തിനും രുചിക്കുമൊക്കെയായി ചേർക്കപ്പെടുന്ന പ്രിസർവേറ്റീവുകൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

Read also: പ്രേക്ഷക മനംതൊട്ട് സ്റ്റൈൽ മന്നനും നയൻസും; മനോഹരം ഈ ഗാനം

യൂറിക് ആസിഡ് വർധന, കാൻസർ, സന്ധിരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ തയാറാക്കിയ ഭക്ഷണങ്ങൾ കാരണമാകാറുണ്ട്. അതുപോലെ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം,വൃക്കരോഗങ്ങൾ എന്നിവയ്ക്കും ഈ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള സോഡിയത്തിന്റെ അളവ് കാരണമാകുന്നു. 

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ അമിതമായ അളവിൽ മധുരം ചേർക്കാറുണ്ട്. ഇത് ഫാറ്റി ലിവർ, പ്രമേഹം അമിതവണ്ണം എന്നിവയ്ക്കും കാരണമാകും. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞു.

ക്വളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് കേരളത്തിൽ നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടത്തും പ്ലാസ്റ്റിക് ലഭ്യമാണ്. മാരകമായ വിഷമാണ് പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ വരുന്നത്. മണ്ണിലിട്ടാൽ ഒരിക്കലും അലിഞ്ഞുപോകാത്ത പ്ലാസ്റ്റിക് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്.

ചിരിക്കാന്‍ മടിക്കേണ്ട, ഉള്ളു തുറന്ന് ചിരിച്ചോളൂ…

എല്ലാവരും സന്തോഷമാഗ്രഹിക്കുന്നു… ഉള്ളുതുറന്ന് ചിരിക്കാനും സന്തോഷിക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.. മനോഹരമായ ചില  ചിരികൾ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് ചിരി. ചിരിക്കുമ്പോൾ ആയുസ് കൂടുമെന്ന് പല പഠനങ്ങളും പറഞ്ഞ് കേൾക്കാറുണ്ട്. ആയുസ്സിന് മാത്രമല്ല ആരോഗ്യത്തിനും ബെസ്റ്റാണ് ഉള്ളു തുറന്നുള്ള ചിരികൾ.

ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കും. ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ അതുകൊണ്ടുതന്നെ ചിരിയിലൂടെ സാധിക്കും. ചിരി ഹൃദ്രോഗം തടയുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

ചിരി ആയുസ് വർധിപ്പിക്കും. മാനസീക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സഹായിക്കും. വിഷാദ രോഗികളെ വിഷാദത്തിൽ നിന്നും അകറ്റാൻ ചിരി സഹായിക്കുന്നു. വയർ കുലുക്കിയുള്ള ചിരികൾ ഉദരഭാഗത്തേയും തോൾ ഭാഗത്തെയും പേശികളുടെ പ്രവർത്തനങ്ങളെ സഹായിക്കും. അതുകൊണ്ടുതന്നെ ചിരി കുടവയർ കുറയ്ക്കാനും സഹായിക്കും. ചിരി ശ്വസനം സുഗമാക്കുകയും ശരീരഭാരം കുറക്കുകയും ചെയ്യും. മനുഷ്യരെ സന്തോഷിപ്പിക്കാൻ ഏറ്റവും നല്ല മരുന്നാണ് ചിരി.

ചെറിയ ചെറിയ സന്തോഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ പരമാവധി ആസ്വാദ്യകരമാക്കണം. ഒരു പക്ഷെ പിന്നീടൊരിക്കലും ഈ ഒരനുഭവം ജീവിതത്തില്‍ ലഭിച്ചെന്നു വരില്ല. സന്തോഷം പങ്കുവയ്ക്കപ്പെടുമ്പോഴാണ് കൂടുതല്‍ ഭംഗിയുള്ളതാകുന്നത്. മനസു തുറന്നുള്ള ചിരികൾ തരുന്ന ആശ്വാസങ്ങൾ  ചെറുതൊന്നുമല്ല. അതിനാൽ ചിരിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട.. മനസ് തുറന്ന് ചിരിക്കാം..

സൗന്ദര്യത്തിനും ആരോഗ്യത്തിനും ബെസ്റ്റാണ് ബീറ്റ്‌റൂട്ട്

സാധാരണക്കാരെ കൂടുതലായും ബാധിക്കുന്ന ഒന്നാണ് അമിതഭാരം. അമിതഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബീറ്റ്റൂട്ട്. ശരീരത്തെ പലവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പച്ചക്കറികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഈ അറിവുണ്ടെങ്കിലും പലരും ഇതിന് തയാറാകാറില്ല. ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ അസുഖങ്ങളെ തടയാൻ സാധിക്കും.

കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്. ബീറ്റ് റൂട്ട് കഴിക്കുബോൾ വേഗം വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ബീറ്റ് റൂട്ട് കഴിച്ചാൽ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല.  ഇങ്ങനെ ഡയറ്റ് ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ഇത് സഹായിക്കും

സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗമാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം. രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രമേഹമുള്ളവര്‍ ദിവസവും ബീറ്റ്റൂട്ട് വിഭവങ്ങള്‍ ധാരാളം കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

Read also: ഗാലറിയിലിരുന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയ് വിളിക്കാന്‍ ‘ഫാന്‍ മുത്തശ്ശി’ ഇനിയില്ല; ചാരുലത പട്ടേല്‍ ഇനി ഓര്‍മ…

പോഷക  സമ്പുഷ്‌ടമായ  ബീറ്റ്റൂട്ട് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. അതുപോലെത്തന്നെ ബീറ്റ്റൂട്ട്  മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്‍റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.

അറിഞ്ഞിരിക്കാം വെളുത്തുള്ളിയുടെ ഗുണങ്ങള്‍

കാഴ്ചയില്‍ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വെളുത്തുള്ളി. മിക്ക വീടുകളിലും വെളുത്തുള്ളി സ്ഥിരം സാന്നിധ്യമാണുതാനും . ഭക്ഷണങ്ങളില്‍ പലതിലും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിയുന്നവര്‍ ചുരുക്കമാണ്. നിരവധിയായ ആരോഗ്യ സവിശേഷതയുള്ള വെളുത്തുള്ളിയുടെ ചില ഗുണങ്ങളെ പരിചയപ്പെടാം.

ദഹനം സുഗമമാക്കുന്നതിന് ഏറെ സഹായകരമാണ് വെളുത്തുള്ളി. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരമാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

വിറ്റാമിന്‍ ബി6, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇതുമൂലം അമിത വണ്ണത്തെയും ചെറുക്കാനാകും. ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല്‍ നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കറികളിലെല്ലാം ഒരല്പം വെളുത്തുള്ളി ചേര്‍ക്കുന്നത് രുചികരവും ഒപ്പം ആരോഗ്യകരവുമാണ്.

വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോള്‍ ശരീരത്തിലെ രക്ത സമ്മര്‍ദ്ദത്തെ കൃത്യമായി നിയന്ത്രിക്കാനും സാധിക്കുന്നു. ചുമയ്ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഇനി മടിക്കാതെ ധൈര്യമായി വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കിക്കൊള്ളൂ…!

പായ്ക്കറ്റ് ഭക്ഷണം കഴിക്കും മുൻപ് അറിഞ്ഞിരിക്കാം ചില അപകടങ്ങൾ

എളുപ്പത്തിൽ തീൻ മേശകളിൽ സ്വാദിഷ്‌ടവും കളർഫുള്ളുമായ ഭക്ഷണ വിഭവങ്ങൾ എത്തുന്നുവെന്നതുതന്നെയാണ് റെഡി ടു ഈറ്റ്  ഇത്രയധികം ജനപ്രിയമാകുന്നത്. പലപ്പോഴും പാചകം ചെയ്യാനുള്ള മടിയും പുറത്ത് നിന്ന് ഭക്ഷണങ്ങൾ കഴിക്കാൻ കാരണമാകാറുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ വിഭവങ്ങളിൽ ചേർക്കുന്നതും നമ്മെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകുന്നു. എന്നാൽ ഇത്തരത്തിൽ പ്ലാസ്റ്റിക് കവറിങ്ങോടുകൂടി മാർക്കറ്റുകളിൽ വാങ്ങിക്കാൻ കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപ് ചില അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. 

പലപ്പോഴും ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ദിവസങ്ങളോളം കേടുവരാതെ ഇരിക്കുന്നതും കാണാറുണ്ട്. ഇവയിൽ ചേർക്കുന്ന രാസപദാർത്ഥങ്ങളും ചേരുവകകളും വലിയ അപകടമാണ്. വലിയ അളവുകളിൽ ഇവയിൽ മണത്തിനും രുചിക്കുമൊക്കെയായി ചേർക്കപ്പെടുന്ന പ്രിസർവേറ്റീവുകൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

സന്ധിരോഗങ്ങൾ, യൂറിക് ആസിഡ് വർധന, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഇവ കാരണമാകും. അതുപോലെ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം,വൃക്കരോഗങ്ങൾ എന്നിവയ്ക്കും ഈ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള സോഡിയത്തിന്റെ അളവ് കാരണമാകുന്നു. പായ്ക്കറ്റ് ഭക്ഷണങ്ങളിൽ അമിതമായ അളവിൽ മധുരം ചേർക്കാറുണ്ട്. ഇത് ഫാറ്റി ലിവർ, പ്രമേഹം അമിതവണ്ണം എന്നിവയ്ക്കും കാരണമാകും.  മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജങ്ക് ഫുഡ് ശീലമാക്കുന്നത് പുകവലിയേക്കാൾ മാരകമാണെന്നും പഠനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

മനസിനും ശരീരത്തിനും ആവശ്യമുള്ള ഒന്നാണ് ഉറക്കം എന്നത്. സുഖകരമായ ആരോഗ്യത്തിന് സുഖകരമായ ഉറക്കവും അനിവാര്യം തന്നെ. എന്നാല്‍ ഇന്ന് പലവിധ കാരണങ്ങളാല്‍ സുഖകരമായ ഉറക്കം പലര്‍ക്കും നഷ്ടമാകുന്നു. പലപ്പോഴും ഉറക്കകുറവ് വിവിധങ്ങളായ രോഗങ്ങളിലേക്കും വഴി തെളിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം.

ജോലി ഭാരവും പഠനഭാരവുമൊക്കെ മറന്ന് സുഖമായി ഒന്നു ഉറങ്ങാന്‍ പലരും തിരഞ്ഞെടുക്കുന്നത് അവധി ദിവസങ്ങളെയാണ്. എന്നാല്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നത് അത്ര ഗുണകരമല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു വേണ്ടിയള്ള സമയത്തില്‍ ഒരു കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങള്‍ ഉറങ്ങാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉറക്കത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ട് ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയുമെല്ലാം അമിതോപയോഗം ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറക്കത്തിലേക്ക് പെട്ടെന്നു വഴുതിവീഴാന്‍ മദ്യം സഹായിക്കുമെങ്കിലും തുടര്‍ന്നുള്ള സുഖകരമായ ഉറക്കത്തെ മദ്യം തടസപ്പെടുത്തും. സുഖകരമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വരും ദിവസവും ശാരീരികമായും മാനസികമായും ക്ഷീണം അനുഭവപ്പെടും.

ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് ഗുണം ചെയ്യില്ല. അത്താഴത്തിന് ഹെവി ഫുഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അമിതാഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പലപ്പോഴും നെഞ്ചരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അസ്വസ്ഥതകള്‍ ഉറക്കത്തെ ദോഷകരമായി ബാധിക്കും. മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കിയാല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം. ഒപ്പം ആരോഗ്യകരമായ ജീവിതവും.

പ്രായമാകുമ്പോൾ ഉറക്കം നഷ്ടപ്പെടുമെന്ന പേടിവേണ്ട; നന്നായി ഉറങ്ങാൻ ചില എളുപ്പവഴികൾ

ആരോഗ്യത്തോടെ ഇരിക്കാൻ ഉറക്കം ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താൽ തന്നെ പല അസുഖങ്ങളും നമുക്ക് ഉണ്ടാവില്ല. ഇപ്പോൾ പലരും വളരെ വൈകി കിടക്കാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത് ശരീരത്തെ വളരെ മോശമായി ബാധിക്കും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ കൃത്യസമയത്തുള്ള ഉറക്കം നല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്നാൽ പ്രായമാകുന്നതോടെ പലർക്കും ഉറക്കം നഷ്ടപെടാറുണ്ട്. കൃത്യമായി വ്യായാമം ചെയ്താൽ ഇത് ഒരുപരിധിവരെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രായമായില്ലേ.. ഇനിയിപ്പോ അസുഖങ്ങൾ ഒക്കെ ഉണ്ടാകും..! പലരും പറഞ്ഞുകേൾക്കാറുള്ള കാര്യമാണിത്. എന്നാൽ പ്രായമായാൽ അസുഖങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല..കൃത്യമായി ആരോഗ്യം സംരക്ഷിച്ചാൽ എത്ര പ്രായമായാലും ഒരു അസുഖവും നമ്മെ തിരഞ്ഞ് വരില്ല. 

കൃത്യമായ ആരോഗ്യ സംരക്ഷണവും കൃത്യമായുള്ള വ്യായാമവും അസുഖങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കും. പ്രത്യേകിച്ച് പ്രായമായെന്ന് പറഞ്ഞ് വീടിനുള്ളിൽ തന്നെ കഴിയുന്നവരിലാണ് മറ്റുള്ളവരെ അപേക്ഷിച്ച് പ്രായത്തിന്റെ അവശതകൾ കൂടുതലായികാണപ്പെടുന്നത്.

മനസിനല്ലല്ലോ ശരീരത്തിനല്ലേ പ്രായം വർധിക്കുക എന്ന് രസകരമായി പലരും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ ഇത് വെറുതെ ചിരിച്ച് തള്ളിക്കളയേണ്ട ഒന്നല്ല. എത്ര പ്രായമായാലും വളരെ ഊർജസ്വലരായി നടക്കുന്ന പലരുടെയും ആരോഗ്യത്തിന് പിന്നിലെ രഹസ്യവും കൃത്യമായുള്ള വ്യായാമവും മനസിന്റെ ചെറുപ്പവും തന്നെയാണ്.