dance

നൃത്ത വിദ്യാർത്ഥികൾക്കൊപ്പം മനോഹര ചുവടുകളുമായി ശോഭന- വിഡിയോ

അഭിനേത്രിയാണെങ്കിലും ആത്മാവിൽ നിറയെ നൃത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ശോഭന. എന്തിനെയും നൃത്തത്തിലൂടെ പ്രകടിപ്പിക്കാനാണ് ശോഭന ശ്രമിക്കാറുള്ളത്. പ്രസിദ്ധ നർത്തകിമാരും നടിമാരുമായ തിരുവിതാംകൂർ സഹോദരിമരുടെ നൃത്തം ശോഭനയുടെ അസ്തിത്വത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് നൃത്തത്തിലൂടെ ശോഭന ലോകത്തോട് സംവദിച്ചു. കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി ചെന്നൈയിൽ തിരക്കിലാണ് ശോഭന. സിനിമയിൽ നിന്നും അകന്നു നിന്ന നാളുകളിൽ...

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ… രസികന്‍ പാട്ടിന് തകര്‍പ്പന്‍ ഡാന്‍സുമായി വീണ്ടും വൃദ്ധി വിശാല്‍

വൃദ്ധി വിശാല്‍ എന്ന കൊച്ചുമിടുക്കിയുടെ പേര് പരിചിതമല്ലാത്തവര്‍ കുറവായിരിക്കും. മനോഹരമായി നൃത്തം ചെയ്ത് സൈബര്‍ ഇടങ്ങളില്‍ താരമായതാണ് ഈ കൊച്ചുമിടുക്കി. ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ് വൃദ്ധി വിശാലിന്റെ ഒരു നൃത്ത വിഡിയോ. നിഷ്‌കളങ്കത നിറഞ്ഞ മുഖഭാവത്തോടെ മനോഹരമായി നൃത്തം ചെയ്യുന്ന വൃദ്ധിയെ പ്രശംസിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തുന്നു. 'ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ' എന്ന...

‘ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാകും’; കുട്ടിപ്പാട്ടിന് രസികന്‍ ആക്ഷന്‍സുമായി അനുശ്രീ

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ചലച്ചിത്രതാരം അനുശ്രീ. ഇടയ്ക്കിടെ രസകരങ്ങളായ വിഡിയോകള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും മാസ്റ്റര്‍പീസ് സ്റ്റൈലുകള്‍ താരം അനുകരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു...

കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് ഒരു കൊച്ചുമിടുക്കിയുടെ ഡാൻസ് വിഡിയോ. കല്യാണവീട്ടിൽ മുതിർന്നവർക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന വൃദ്ധി വിശാൽ എന്ന കൊച്ചുമിടുക്കിയാണ് വിഡിയോയിലെ താരം. അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് വൃദ്ധിയുടെ പ്രകടനം. കല്യാണ വീട്ടിൽ വധുവിനും വരനുമൊപ്പം സ്റ്റേജിൽ ഡാൻസ് കളിക്കുന്നവർക്കൊപ്പമാണ് വൃദ്ധിയും മികച്ച പ്രകടനം കാഴ്‌ചവെച്ചത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ...

പ്രായമൊക്കെ വെറും നമ്പറല്ലേ; തൊണ്ണൂറുകളിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് വൃദ്ധദമ്പതികള്‍: വൈറല്‍ വീഡിയോ

ചിലരെ കണ്ടാല്‍ അറിയാതെ പറഞ്ഞു പോകും ' പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്ന്. പ്രായത്തെ വെല്ലാറുണ്ട് പലരും തങ്ങളുടെ കലാ മികവുകള്‍ക്കൊണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും. പ്രായത്തെ മറന്നുകൊണ്ട് മനോഹരമായി നൃത്തം ചെയ്യുന്ന ദമ്പതികളാണ് വീഡിയോയിലെ താരങ്ങള്‍. തൊണ്ണൂറുകളിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ ബോംബെ വികിങ്‌സിന്റെ ഓ ചലി...

മഹത്തായ ഭാരതീയ അടുക്കളയിലെ ‘ഒരു കുടം പാറ്’ ഗാനത്തിന് മനോഹരമായി ചുവടുവയ്ക്കുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്ന ചിത്രത്തിലെ ഒരു കുടം പാറ്… എന്ന ഗാനവും ശ്രദ്ധ നേടി. പാളുവ ഭാഷയിലൊരുങ്ങിയ ഈ ഗാനം ചവിട്ടിതാഴ്ത്തപ്പെട്ടവരുടെ നിലവിളിയെന്നോണം ആസ്വാദകരുടെ കാതുകളില്‍ പ്രതിഫലിയ്ക്കുന്നു. ശ്രദ്ധ നേടുകയാണ് ഈ ഗാനത്തിന് മനോഹരമായി ചുവടുവയ്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ...

കിം കിം പാട്ടിന് ചുവടുവെച്ച് ബോബി ചെമ്മണ്ണൂർ; ഒപ്പം സ്റ്റാർ മാജിക് താരങ്ങളും- ശ്രദ്ധനേടി വീഡിയോ

ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ പാടി അഭിനയിച്ച കിം കിം ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ദിനംപ്രതി ഒട്ടേറെ കുട്ടികളാണ് മഞ്ജുവിന്റെ ചുവടുകൾ അനുകരിച്ച് വീഡിയോ പങ്കുവയ്ക്കുന്നത്. താരപുത്രികളും മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ, കേരളത്തിലെ പ്രസാദ വ്യവസായി ബോബി ചെമ്മണ്ണൂരും കിം...

ഒൻപതു ദിനങ്ങൾ, ഒൻപതു നൃത്തങ്ങൾ; നവരാത്രി നൃത്തവുമായി ദിവ്യ ഉണ്ണിയും സഹോദരിയും

അറിവിന്റെയും സംഗീതഞ്ജരുടെയും നർത്തകരുടെയും ഉത്സവദിനങ്ങളാണ് നവരാത്രി. ഒൻപതുദിവങ്ങളിലും ദേവീക്ഷേത്രങ്ങളിൽ നൃത്തവും സംഗീതവുമൊക്കെ എല്ലാവർഷവും നിറയാറുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ നവരാത്രി മഹോത്സവം നിശബ്ദമാണ്. അതേസമയം, ഡിജിറ്റൽ ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി തന്റെ യൂട്യൂബ് ചാനലിലൂടെ നവരാത്രി ദിവസങ്ങളിൽ ഒൻപതു നൃത്തവുമായി എത്തുകയാണ്. https://youtu.be/OUZgkDCmfn0 സഹോദരി വിദ്യ, ബന്ധുക്കളായ കീർത്തി ഉണ്ണി, ശ്രീരേഖ...

‘എന്നുണ്ണി കണ്ണാ, പൊന്നുണ്ണി കണ്ണാ..’- മനോഹര നൃത്തവുമായി അനുസിത്താര

അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച കലാകാരിയാണ് അനുസിത്താര. ലോക്ക് ഡൗൺ ദിനങ്ങളിൽ നൃത്ത വീഡിയോകളിലൂടെയും വയനാടൻ വിശേഷങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനുസിത്താര ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം ആരാധകർക്കായി ഒരു നൃത്ത വീഡിയോ പങ്കുവയ്ക്കുകയാണ് താരം. 'എന്നുണ്ണി കണ്ണാ, പൊന്നുണ്ണി കണ്ണാ..' എന്ന പാട്ടിനാണ് അനുസിത്താര...

‘മാടു മേയ്ക്കും കണ്ണേ നീ..’- വീട്ടിലെ കണ്ണനൊപ്പം ചുവടുവെച്ച് ശരണ്യ മോഹൻ

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കുട്ടികളെ കൃഷ്ണവേഷമണിയിക്കുന്ന തിരക്കിലാണ് അമ്മമാർ. ശോഭായാത്രയോ ആഘോഷങ്ങളോ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങൾ നിറയെ കുഞ്ഞുകൃഷ്ണന്മാർ നിറയുകയാണ്. നടി അനുശ്രീ രാധാ മാധവ പ്രണയം ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചാണ് ആശംസ അറിയിച്ചത്. പൃഥ്വിരാജ് മകൾ അലംകൃത വരച്ച കൃഷണറെ ചിത്രമാണ് പങ്കുവെച്ചത്. എന്നാൽ, നടി ശരണ്യ മോഹന്റെ ശ്രീകൃഷ്ണ ജയന്തി ആശംസ അല്പം വേറിട്ടതാണ്....

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...