കീർത്തി സുരേഷിന്റെ മാസ്റ്റർപീസ് ചുവടുകളുമായി അമ്മ മേനകയും സഹോദരീ ഭർത്താവും- വിഡിയോ

March 29, 2023

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മറ്റു ഭാഷകളിൽ ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘സർക്കാരു വാരി പാട്ട’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. ഇപ്പോഴിതാ, നടൻ നാനിക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നടി.

ചിത്രത്തിലെ ഒരുഗാനം വളരെയധികം ഹിറ്റായി മാറിയിരുന്നു. നിരവധിപ്പേർ കീർത്തിയുടെ ചുവടുകൾ പകർത്തി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, നടിയും കീർത്തിയുടെ അമ്മയുമായ മേനകയും സഹോദരിയുടെ ഭർത്താവും ഈ ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ്. വളരെ രസകരമായാണ് ഇരുവരും ഈ പാട്ടിന് നൃത്തം ചെയ്യുന്നത്.

ദസറ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത്. മാർച്ച് 30ന് ചിത്രം റിലീസ് ചെയ്യുകയാണ്. അതേസമയം, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.  അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. 

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, തന്റെ വരാനിരിക്കുന്ന ചിത്രമായ ദസറയുടെ റിലീസിനായി കാത്തിരിക്കുകയാണ് കീർത്തി സുരേഷ്. തെലുങ്ക് ആക്ഷൻ ഡ്രാമ ഈ വർഷം മാർച്ച് 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷനുകളുടെ തിരക്കിലാണ് കീർത്തി ഇപ്പോൾ. ശ്രീകാന്ത് ഓഡല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights- menaka grooves for keerthi suresh’s song