ചുവടുകളിൽ വീണ്ടും തകർത്ത്; അൽഫോൻസ് പുത്രന്റെ ഭാര്യയ്ക്കൊപ്പം നൃത്തവുമായി മീനാക്ഷി ദിലീപ്

July 26, 2023

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ താരമാണ്. നടി നമിത പ്രമോദ്, നാദിർഷയുടെ മകൾ അയിഷ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം താരമാകുന്നത് മീനാക്ഷിയാണ്. അടുത്തിടെ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പമാണ് മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്.

സമൂഹമാധ്യമങ്ങളിൽ ഹിറ്റായ ‘രാഞ്ജന‌’ എന്ന ഹിന്ദി ഗാനവും ‘വളയപ്പട്ടി’ എന്ന തമിഴ് ഗാനവും കോർത്തിണക്കിയുള്ള റീമിക്‌സിനൊപ്പമാണ് ഇരുവരും ചുവടുവെചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് അലീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലായത്. നസ്രിയ നസീം, അപർണ ബാലമുരളി തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളറിയിക്കുന്നുണ്ട്.

Read also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അൽഫോൻസ് പുത്രനാണ് നൃത്ത വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത്. ഐശ്വര്യ അശോക് രംഗങ്ങൾ ചിത്രീകരിച്ചു.മീനാക്ഷിയുടെ വിശേഷങ്ങൾ സുഹൃത്തുകളിലൂടെയാണ് അധികവും പുറത്തെത്തുന്നത്. മീനാക്ഷിയും ചലച്ചിത്രതാരം നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്. പൊതുവേ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്. നൃത്തവിഡിയോകളിലൂടെയാണ് പൊതുവെ മീനാക്ഷി താരമാകാറുള്ളത്.

Story highlights- Meenakshi Dileep viral dance video