പ്രണയചുവടുകൾ; മനോഹര നൃത്തവുമായി വയോധികരായ ദമ്പതികൾ

June 8, 2023

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. ഇപ്പോഴിതാ, തങ്ങളുടെ അറുപതുകളെ ചടുലമായ നൃത്തചുവടുകളിലൂടെ ആവേശത്തിലാക്കിയിരിക്കുകയാണ് ദമ്പതികൾ.

2019ൽ ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് താരമായ സിഖ് ദമ്പതികളാണ് വീണ്ടും വേദിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്നത്. 2018 ഏപ്രിലിൽ, പോർച്ചുഗലിലെ ഒരു പബ്ബിൽ നൃത്തം ചെയ്യുന്ന മാതാപിതാക്കളുടെ വിഡിയോ ഗീതാന എന്ന യുവതി പങ്കിട്ടപ്പോഴാണ് ഇരുവരും ശ്രദ്ധനേടിയത്. ദമ്പതികൾ അന്നുമുതൽ എല്ലാവരുടെയും ഹൃദയത്തിൽ ചേക്കേറി.

Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

‘സെനോറിറ്റ’ എന്ന ഗാനത്തിനാണ് ഇവർ ചുവടുവയ്ക്കുന്നത്. കലാപരമായ കഴിവുകൾ എത്ര പ്രായം ചെന്നാലും ഉള്ളിൽ അതേപടി ഉണ്ടാകും. പ്രായാധിക്യത്തിന്റെ ഭാഗമായി ഓർമ്മക്കുറവും മറ്റ് അസുഖങ്ങളുമൊക്കെ ഉണ്ടായാലും ഉള്ളിലെ സർഗാത്മതയ്ക്ക് ഒരു കുറവും സംഭവിക്കില്ല. അത്തരത്തിലുള്ള ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. മുടിയും താടിയുമൊക്കെ നരച്ച് മെലിഞ്ഞ ശരീരവുമായി ഒരു വയോധികൻ അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

Story highlights- elderly Sikh couple grooving to Senorita