മകളുടെ സംഗീത് നൈറ്റിൽ തിളങ്ങി അച്ഛനും അമ്മയും; ഈറൻ മേഘത്തിന് ചുവടുവെച്ച് ആശ ശരത്തും ഭർത്താവും

April 12, 2023

മലയാളി സീരിയൽ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണ് കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തി. അന്നോളം ഒരു കഥാപാത്രത്തിനും ലഭിക്കാത്ത സ്വീകാര്യത ഈ സീരിയലിലൂടെ പ്രിയ നടി ആശ ശരത്ത് നേടിയെടുത്തു. കുങ്കുമപ്പൂവിന്‌ ശേഷം പിന്നീട് ഈ നടിയുടെ തിരിച്ചുവരവ് വെള്ളിത്തിരയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെയാണ്.

ഇപ്പോളിതാ മകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് താരവും കുടുംബവും. അതിഗംഭീര ആഘോഷങ്ങളോടെയും ചടങ്ങുകളോടെയുമായിരുന്നു വിവാഹം നടന്നത്. ഇക്കഴിഞ്ഞ മാർച്ച് 18 നാണ് ഉത്തര – ആദിത്യ ജോഡികളുടെ വിവാഹം ആർഭാടമായി നടന്നത്. ഹാൽദി , മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകൾ വിവാഹത്തിന് മുന്നോടിയായി നടന്നിരുന്നു. ചിത്രങ്ങളും വിഡിയോകളും മറ്റു വിശേഷങ്ങളും താരവും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

ഏറ്റവും അവസാനമായി താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വിഡിയോ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. ഉത്തരയുടെ സംഗീത് ദിനത്തിൽ ഈറൻ മേഘം എന്ന ഗാനത്തിന് ചുവടു വെയ്ക്കുന്ന ആശാ ശരത്തിന്റെയും ഭർത്താവിന്റെയും വിഡിയോ ആണിത്. ഈ ഗാനം തനിക്കെപ്പോലും പ്രിയപ്പെട്ടതാണ് .വിവാഹത്തിന് മുൻപ് ആദ്യമായി അദ്ദേഹം എനിക്കായി പാടി അയച്ച ഗാനമാണിത്. സംഗീതം വശമില്ലെങ്കിലും അന്ന് പാടിയ ആ പാട്ട് ഇന്നും തനിക്കേറെ പ്രിയപ്പെട്ടതാണ് എന്ന് നടി മുൻപും പറഞ്ഞിട്ടുണ്ട്. ഫാളിംഗ് ഇൻ ലവ് എഗൈൻ വിത്ത് ഈറൻ മേഘം എന്ന അടിക്കുറുപ്പോടു കൂടിയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Story highlights- asha sarath dance with husband