യൂറോപ്യൻ പാതകളിൽ നൃത്തം ചെയ്ത് അഹാന കൃഷ്ണ- വിഡിയോ

May 22, 2023

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അഹാന കൃഷ്‌ണ. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വലിയ ആരാധക വൃന്ദമാണ് താരത്തിന് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ, യൂറോപ്യൻ പാതയിൽ ചുവടുവയ്ക്കുന്ന അഹാനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

‘ജീവിതം ചെറുതാണ്..റോഡുകളിൽ നൃത്തം ചെയ്യൂ..’ എന്ന് കുറിച്ചുകൊണ്ട് അഹാന തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ഏതാനും ആഴ്ചകൾ നീണ്ട യൂറോപ്യൻ ട്രിപ്പിലായിരുന്നു കുടുംബസമേതം അഹാന കൃഷ്ണ. യാത്രയിൽ നിന്നുള്ള നൃത്തമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

തെരുവിൽ മ്യൂസിക്കൽ ഉപകരണങ്ങൾ വായിക്കുന്നവർക്കൊപ്പമാണ് അഹാന ചുവടുവയ്ക്കുന്നത്. അതേസമയം, കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: ‘എട്ടു നാടൊത്തു കൂടും..’- ഗണപതി ചരിതം പാട്ടുമായി ചാൾസ് എന്റർപ്രൈസസ്

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- ahaana krihna’s dance on road