‘എട്ടു നാടൊത്തു കൂടും..’- ഗണപതി ചരിതം പാട്ടുമായി ചാൾസ് എന്റർപ്രൈസസ്

May 22, 2023

ഉർവ്വശി, ബാലുവർഗ്ഗീസ്, കലൈയരസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി പ്രദർശനം തുടരുന്ന ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയാണ് ചിത്രം മുന്നേറുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ‘ ഗണപതി ചരിതം’ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വിഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്. സംഗീത ചേനംപുല്ലിയുടെ വരികൾക്ക് സുബ്രമണ്യൻ കെ വി ഈണം പകർന്നിരിക്കുന്നു. പുഷ്പവതി പൊയ്പ്പാടത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളവും തമിഴും ഇടകലർന്ന് കേരളത്തിൽ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ മുപ്പത് ശതമാനത്തോളം തമിഴ് സംഭാഷണങ്ങളാണ്. സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നതാവട്ടെ പ്രശസ്ത തമിഴ് ചിത്രമായ കാക്കമുട്ടൈയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്.

ചിത്രത്തിലെ തമിഴ് ഗാനങ്ങൾ എഴുതിയിരിക്കുന്നത് പാ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന നാച്ചിയാണ്. സറ്റെയർ ഫാമിലി മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചാൾസ് എന്റർപ്രൈസസിൽ ഉർവ്വശിക്കും കലൈയരസനും ബാലുവർഗ്ഗീസിനും പുറമേ അഭിനേതാക്കളായെത്തുന്നത് ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് .

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് പ്രദീപ് മേനോനാണ്. റിലയൻസാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള അറുപതിൽപരം രാജ്യങ്ങളിൽ റിലയൻസ് എന്റർടൈൻമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കും. എപി ഇന്റർനാഷണലാണ് ഗൾഫ് വിതരണാവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

Read also: നർത്തന ഭാവങ്ങളിൽ നിറഞ്ഞാടി ലക്ഷ്മി ഗോപാലസ്വാമി- വിഡിയോ

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

Story highlights- ganapathy ccharitham song from charles enterprises