ക്രിസ്‌മസുമായി പ്രണയത്തിലായ പെൺകുട്ടി; ആഘോഷങ്ങൾക്ക് തുടക്കമിട്ട് അഹാന കൃഷ്ണ

December 9, 2023

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവിഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും നടി ചുവടുവെച്ചുകഴിഞ്ഞു. എല്ലാ ആഘോഷങ്ങളും ആദ്യം തുടങ്ങുക അഹാനയിൽ നിന്നാണ്. ഓണവും വിഷുവുമൊക്കെ പോലെ ക്രിസ്മസ് വരവേൽക്കാനും അഹാന ആദ്യംതന്നെ ഒരുങ്ങിക്കഴിഞ്ഞു.

നിരവധി ക്രിസ്മസ് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസുമായി പ്രണയത്തിലായ പെൺകുട്ടി എന്ന ക്യാപ്ഷനൊപ്പമാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്.

Read also: 2018-ല്‍ വിവാഹ അഭ്യര്‍ഥന; 5 വര്‍ഷത്തിനൊടുവില്‍ അതിര്‍ത്തി കടന്ന് പാക് യുവതി ഇന്ത്യയില്‍

അതേസമയം, അടി എന്ന ചിത്രത്തിലും നടി പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുടെ നായികയായാണ് അഹാന ചിത്രത്തിൽ വേഷമിട്ടത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടി എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവിൽ വേഷമിട്ടത്.

Story highlights- ahaana krishna’s christmas decoration