നോർവീജിയൻ നർത്തകർ ഇന്ത്യയിൽ; ഒപ്പം ചുവടുവെച്ച് വിരാട് കോലി- വിഡിയോ

March 15, 2023
Virat Kohli dances with Norwegian group

നോർവീജിയൻ ഡാൻസ് ഗ്രൂപ്പായ ക്വിക്ക് സ്റ്റൈൽ ലോകപ്രസിദ്ധമാണ്. ബോളിവുഡിലെ ഹിറ്റ് ഗാനമായ കാലാ ചഷ്മയ്ക്ക് ചുവടുവെച്ചാണ്ഇന്ത്യയിൽ ഇവർ ശ്രദ്ധേയരായി മാറിയത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. [Virat Kohli dances with Norwegian group]

നൃത്തസംഘത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റീരിയോ നാഷന്റെ ഇഷ്‌ക് എന്ന ഗാനത്തിന് കോലിക്കൊപ്പം സംഘം നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

വിരാടിന്റെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും നൃത്തവിഡിയോയ്ക്ക് കമന്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഈ നൃത്തസംഘം ഇന്ത്യയിൽ എത്തിയത് വലിയ രീതിയിൽ ശ്രദ്ധനേടുന്നുണ്ട്. ഡാൻസ് ഗ്രൂപ്പ് നിലവിൽ മുംബൈയിലാണ് ഉള്ളത്. അവർ ഇന്ത്യയിലുള്ളസമയം പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. മുംബൈ ലോക്കൽ ട്രെയിനിൽ ചിത്രീകരിച്ച വിഡിയോയും ഇവർ പോസ്റ്റ് ചെയ്തിരുന്നു. ‘പെഹെല പെഹേല പ്യാറിന്റെ നവീകരിച്ച ഗാനത്തിന് അവർ ട്രെയിനിൽ നൃത്തം ചെയ്യുന്നത് കാണാം.

Read Also: ‘നാട്ടു നാട്ടു..’ ഗാനത്തിന്റെ ഓസ്കാർ തിളക്കം ചുവടുവെച്ച് ആഘോഷമാക്കി ജാപ്പനീസ് നർത്തകർ- വിഡിയോ

നൃത്തസംഘത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ, ട്രെയിനിലെ യാത്രക്കാർക്കിടയിലാണ് ഈ നൃത്ത സംഘംചുവടുവയ്ക്കുന്നത്. വളരെ രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഹിറ്റായി മാറിയിരിക്കുകയാണ്.

Story highlights- Virat Kohli dances with Norwegian group