ഹിറ്റ് പഞ്ചാബി ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് വയോധികൻ- വിഡിയോ

April 16, 2023

ഹൃദ്യമായ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. നൃത്തവിഡിയോകളോടാണ് പൊതുവെ ആളുകൾക്ക് താല്പര്യം. ഇപ്പോഴിതാ, പഞ്ചാബി ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു വയോധികനാണ് താരം. ഹിറ്റ് പഞ്ചാബി ഗാനത്തിന് താളംപിഴക്കാതെ രസകരമായി ചുവടുവയ്ക്കുകയാണ് ഇദ്ദേഹം. [ Elderly man from Haryana dances to Punjabi hit song ]

പഞ്ചാബി ഹിറ്റ് ഗാനമായ ധോൽ ജാഗീരോ ദാ.. എന്ന ഗാനത്തിനാണ് ഒരു വൃദ്ധൻ ചുവടുവെച്ചത്. ഗുഡ്ഗാവിലെ ഒരു മാളിൽ വെച്ചാണ് വിഡിയോ പകർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നൃത്ത വൈദഗ്ധ്യം എല്ലാവരേയും ആകർഷിച്ചു. ജസ്റ്റ് ഇൻ ഗുർഗാവ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.വിഡിയോയ്ക്ക് 1 ദശലക്ഷത്തിലധികം കാഴ്ചകാക്കരെയും ലഭിച്ചു.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

മോഹൻലാൽ ദുവ എന്ന വൃദ്ധൻ ആണ് വിഡിയോയിലുള്ളത്. മാളിൽ സന്നിഹിതരായിരുന്ന ആളുകൾക്കൊപ്പം ചേർന്ന് അദ്ദേഹം പഞ്ചാബി ട്രാക്കിലേക്ക് ചേക്കേറുന്നത് കാണാം. മറ്റുള്ളവരും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്. 

Story highlights- Elderly man from Haryana dances to Punjabi hit song