മകളുടെ വിവാഹവേദിയിൽ ആശ ശരത്തിന്റെ നൃത്തം- താരസമ്പന്നമായ വിഡിയോ

March 20, 2023

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹം വളരെ താരസമ്പന്നമായാണ് നടന്നത്. മെക്കാനിക്കൽ എഞ്ചിനിയറായ ഉത്തരയെ ആദിത്യനാണ് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിശേഷങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം അണിനിരന്ന ചടങ്ങിന്റെ വെഡ്‌ഡിങ് ടീസർ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

ഇപ്പോഴിതാ, ചടങ്ങിന്റെ ആകര്ഷണീയതയാകുന്നത് ആശ ശരത്തിന്റെ നൃത്തമാണ്. മകളുടെ വിവാഹവേദിയിൽ ‘അമ്മ ചുവടുവയ്ക്കുന്നതിന് പിന്നിൽ ഒട്ടേറെ കൗതുകങ്ങളുണ്ട്. ആശയെപ്പോലെതന്നെ നർത്തകിയാണ് ഉത്തരയും. അമ്മയുടെ പാത പിന്തുടർന്ന് അഭിനയലോകത്തും ഉത്തര ചുവടുറപ്പിച്ചിരുന്നു. ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ഖെദ്ദ എന്ന സിനിമയിൽ ആശ ശരത്തിനൊപ്പം മകൾ ഉത്തര വേഷമിട്ടിരുന്നു.

read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

അതേസമയം, യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ മകൾ ഉത്തര ബിരുദാനന്തര ബിരുദം നേടിയ വിശേഷം അടുത്തിടെ ആശ പങ്കുവെച്ചിരുന്നു. ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു. 

Story highlights- uthara sharath wedding teaser