ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

March 18, 2023

മലയാളത്തിന്റെ പ്രിയതാരമായ ജയസൂര്യയെപോലെ തന്നെ കുടുംബവും വളരെയധികം ജനപ്രീതിയുള്ളവരാണ്. ഫാഷൻ ഡിസൈനറായ സരിത ജയസൂര്യ സിനിമയിലെ വസ്ത്രാലങ്കാരത്തിലൂടെയും അല്ലാതെയും സ്വന്തമായി പേരടയാളപ്പെടുത്തിക്കഴിഞ്ഞു. മകൻ അദ്വൈത് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലും സാങ്കേതിക മേഖലയിലുമൊക്കെ ചുവടുവെച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മകൾ വേദ ജയസൂര്യ. ( veda jayasurya pathaan dance)

നൃത്തത്തിലാണ് വേദ തിളങ്ങുന്നത്. മനോഹരമായ ചുവടുകളുമായി ഈ പത്തുവയസുകാരി എപ്പോഴും സജീവമാകാറുണ്ട്. വേദയ്ക്ക് സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുമുണ്ട്. മാത്രമല്ല, ജയസൂര്യയും സരിതയും മകളുടെ നൃത്തവിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പഠാൻ സിനിമയിലെ ഗാനത്തിന് ചുവടുവയ്ക്കുകയാണ് മിടുക്കി. ഗാനരംഗത്തിലെ ഹിറ്റ് ചുവടുകൾ അതേപടി പകർത്തുകയാണ് വേദക്കുട്ടി.

നൃത്ത വിഡിയോകളിലൂടെയാണ് വേദ ശ്രദ്ധനേടിയത്. മുൻപ് റാസ്പുടിൻ ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു. വെസ്റ്റേൺ സ്‌റ്റൈലിൽ നൃത്തം ചെയ്യുന്ന വേദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഒരു ഹിന്ദി ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു.

read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

നേരത്തേയും വേദയുടെ നൃത്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛൻ ജയസൂര്യയ്ക്ക് ഒപ്പം കുസൃതി കാട്ടുന്ന വേദയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതേസമയം, ജയസൂര്യയുടെ മകൻ അദ്വൈതിനും നിരവധിയാണ് ആരാധകർ. ഷോർട്ട് ഫിലിം സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും അദ്വൈതും പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

Story highlights- veda jayasurya pathaan dance