യുവത്വം ചോരാത്ത ചുവടുകളുമായി നടി രോഹിണി- വിഡിയോ

April 9, 2023

എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. ഒട്ടേറെ ഭാഷകളിലായി നിരവധി സിനിമകളിൽ വേഷമിട്ട രോഹിണി ഇന്നും സിനിമയിൽ ശക്തമായ വേഷങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ, മനോഹരമായ ഒരു പാട്ടിന് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. യുവത്വം ചോരാത്ത ചുവടുകളുമായാണ് നടി സജീവമാകുന്നത്.

ഒട്ടേറെ ആളുകൾ രോഹിണിയുടെ നൃത്തത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായിരുന്ന രഘുവരന്റെ ഭാര്യയായിരുന്നു രോഹിണി. ഇരുവരും വേർപിരിഞ്ഞിരുന്നുവെങ്കിലും രഘുവരന്റെ ചർമവാർഷികത്തിൽ രോഹിണി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.

‘2008 മാർച്ച് 19 ഒരു സാധാരണ ദിവസമായി ആരംഭിച്ചു, പക്ഷേ എനിക്കും ഋഷിക്കും എല്ലാം ആ ദിവസം മാറിമറിഞ്ഞു. രഘു സിനിമയുടെ ഈ ഘട്ടത്തെ വളരെയധികം ഇഷ്ടപ്പെടുമായിരുന്നു, കൂടാതെ ഒരു നടനെന്ന നിലയിലും അദ്ദേഹം സന്തോഷവാനായിരുന്നു,’ രഘുവരന്റെ ഫോട്ടോയ്‌ക്കൊപ്പം രോഹിണി ട്വിറ്ററിൽ കുറിച്ചു.

Read Also: വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒരു ഈസ്റ്റർ ദിനംകൂടി; ഈസ്റ്റർ മുട്ടയുടെ കഥയറിയാം..

ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് അറിയപ്പെട്ട നടനായിരുന്നു രഘുവരൻ. മലയാള സിനിമയിലൂടെയാണ് രഘുവരൻ സിനിമയിൽ തന്റെ അഭിനയയാത്ര തുടങ്ങിയത്. 26 വർഷത്തെ കരിയറിൽ, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിൽ നായകനും വില്ലനുമായി ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേസമയം, നടൻ രഘുവരൻ 1996-ൽ നടി രോഹിണിയെ വിവാഹം കഴിച്ചു, പിന്നീട് ദമ്പതികൾ വേർപിരിഞ്ഞ് 2004-ൽ വിവാഹമോചനം നേടിയിരുന്നു. എന്നാൽ, സുഹൃത്തുക്കളായി തുടർന്നിരുന്നു.

Story highlights- rohini dance video