എന്തൊരു എനർജി..; അമ്പരപ്പിക്കുന്ന നൃത്തവൈഭവവുമായി വിവാഹവിരുന്നിൽ ഒരു കൊച്ചുപെൺകുട്ടി- വിഡിയോ

March 3, 2023
Little girl dance

ചിലപ്പോഴെങ്കിലും കാഴ്ചക്കാരുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിരിയിക്കാറുണ്ട് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചില ചിത്രങ്ങളും വിഡിയോകളുമൊക്കെ. പലപ്പോഴും ചെറിയ കുട്ടികളുടെ വിഡിയോകൾക്കാണ് പ്രിയമേറുന്നതും. അത്തരത്തിൽ ഒരു കുഞ്ഞു മിടുക്കിയുടെ വിഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാകുന്നത്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, ഒരു കൊച്ചു പെൺകുട്ടി അനായാസമായി നൃത്തം ചെയ്യുന്നത് കാണാം. അവളുടെ തികച്ചും ആഹ്ലാദകരമായ പ്രകടനം വിവാഹത്തിലെ അതിഥികളിൽ നിന്ന് അഭിനന്ദനം നേടി. അവർ ഈ മിടുക്കിയുടെ അടുത്ത് ചെന്ന് അഭിനന്ദന സൂചകമായി പണം നൽകി. വിവാഹ ചടങ്ങിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ചില സ്ത്രീകൾ അവളുടെ കവിളിൽ ചുംബിക്കുകയും ചെയ്തു.

നൃത്തം ചെയ്യാനും കഴിവ് പ്രകടിപ്പിക്കാനും അവൾക്ക് സ്റ്റേജിന്റെ ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. സ്റ്റേജിനു താഴെ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുകയും തികച്ചും ആഹ്ലാദകരമായ പ്രകടനത്തിലൂടെ അതിഥികളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് 1 മില്യണിലധികം വ്യൂസുണ്ട്.

raed Also: ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ള പല ചിത്രങ്ങൾക്കും വിഡോകൾക്കും കാഴ്ചക്കാർ ഏറെയാണ്. കൗതുകത്തിനപ്പുറം ചിരിയും ചിന്തയും നിറച്ചുകൊണ്ടാണ് പല വിഡിയോകളും വൈറലാകുന്നത്. 

Story highlights- Little girl dance