നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് മുൻപിൽ ‘സാമി സാമി..’ നൃത്തവുമായി ഒരു കൊച്ചുമിടുക്കി- വിഡിയോ

March 7, 2023

അല്ലു അർജുൻ സിനിമകളോട് എന്നും പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ പുഷ്പ എന്ന ചിത്രത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കും പ്രത്യേകം സ്വീകാര്യതയുണ്ട് പ്രേക്ഷകർക്കിടയിൽ. ഇപ്പോഴിതാ, പുഷ്പയിലെ ഹിറ്റ് ഗാനമായ ‘സാമി സാമി..’ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു കുരുന്നിന്റെ വിഡിയോ ശ്രദ്ധനേടുകയാണ്.

സബിത ചന്ദ്ര എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 19 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ കാണാം. 2021-ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ ജനപ്രിയ ഗാനം ആസ്വദിച്ച് ചുവടുവയ്ക്കുകയാണ് ഈ മിടുക്കി. കുട്ടിയുടെ സഹപാഠികളും അവളോടൊപ്പം ഇടയ്ക്ക് ചുവടുവയ്ക്കുന്നുണ്ട്.

Read Also: വനിതാദിനം: 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

അതേസമയം,  ഗായിക സിതാര കൃഷ്ണകുമാറാണ് ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ വരികൾ എഴുതിരിക്കുന്നത് സിജു തുറവൂരാണ്. ദേവീ ശ്രീ പ്രസാദ് ഈണം പകർന്നിരിക്കുന്നു. തെലുങ്കിൽ ചന്ദ്രബോസിന്റെ വരികൾ മൗനിക യാദവ് ആലപിച്ചിരിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്.

Story highlights- school girl’s energetic dance