വനിതാദിനം: 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

March 3, 2023
flowers tv scholarship

വനിതാദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപ സ്‌കോളർഷിപ്പ് നൽകുന്നു.

മെഡിക്കൽ കോഴ്‌സ് ചെയ്യുന്ന 20 പേർക്കും ബി ടെക് / ബി ഇ കോഴ്‌സുകളിലെ 20 പേർക്കും ഡിപ്ലോമ കോഴ്‌സിൽ 22 പേർക്കും, എസ്എസ്എൽസി, +1 , +2 22 പേർക്കുമാണ് സ്‌കോളർഷിപ്പ് നൽകുക. മെഡിക്കൽ വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതവും, ബിഇ/ബിടെക്ക് വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതവും, ഡിപ്ലോമ വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും 25,000 രൂപ വീതവുമാണ് സ്‌കോളർഷിപ്പ് തുക.

വാർഷിക വരുമാനം നാല് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവർ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരികളുടെ സാക്ഷ്യപത്രം സഹിതം മാർച്ച് 5 ന് വൈകീട്ട് ആറ് മണിക്കകം അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് : [email protected]

സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ട്വന്റിഫോറും ഫ്ലവേഴ്സും മാർച്ച് 7ന് നടത്തുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തണിലൂടെ നിർധനരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. വനിതകളുടെ കരുത്ത് തെളിയിക്കുന്നതിനൊപ്പം ഇത്തരത്തിൽ ഒരു പ്രവർത്തനത്തിലും നിങ്ങൾക്ക് ഭാഗമാകാം.

മാർച്ച് 7 ന് രാത്രി 10.30ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും മാരത്തോൺ ആരംഭിക്കും. അവിടെനിന്നും ഹൈക്കോടതി ജംഗ്ഷൻ വരെ നീളുന്ന 5 കിലോമീറ്റർ ദൂരമാണ് മാരത്തോൺ നടക്കുന്നത്. ഇതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.

Story highlights- womens day scholarship for 84 students