കുഞ്ഞുദാവണിയിൽ മനോഹര നൃത്തവുമായി വൃദ്ധിക്കുട്ടി- വിഡിയോ

March 17, 2023

സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി ആരാധകരെ സമ്പാദിച്ച കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. ആദ്യമായി സ്റ്റേജിൽ കയറിയ ചമ്മലൊന്നുമില്ലാതെ വിസ്മയിപ്പിച്ച വൃദ്ധി അഭിനയത്തിലും തിളങ്ങുകയാണ്. സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിട്ടു. അതോടൊപ്പം മറ്റു ഭാഷകളിലും തിളങ്ങുന്ന വൃദ്ധി ഇപ്പോഴിതാ, ദസറ എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഈ മിടുക്കി.

ഒരു കുഞ്ഞു ദാവണി ചുറ്റി മനോഹരമായി ചുവടുവയ്ക്കുകയാണ് വൃദ്ധി വിശാൽ. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഗാനങ്ങൾക്ക് എപ്പോഴും വൃദ്ധി മനോഹരമായി ചുവടുവെച്ച് ശ്രദ്ധനേടാറുണ്ട്. കൊറിയോഗ്രാഫറാണ് വൃദ്ധിയുടെ അച്ഛൻ വിശാൽ. അമ്മയും അതേ പ്രൊഫഷനാണ്. വൃദ്ധിയ്ക്ക് ഒരു കുഞ്ഞനിയനുമുണ്ട്. അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

ഇത്ര ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലും പാട്ടിലും കഴിവുതെളിയിച്ച വൃദ്ധി ശ്രദ്ധേയയായ സീരിയൽ താരവുമാണ്. അഭിനയത്തിലും മിടുക്കിയായ വൃദ്ധി നിരവധി പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. കൊച്ചി കുമ്പളങ്ങി സ്വദേശികളാണ് വിശാലും ഗായത്രിയും.

Story highlights- vridhi vishal dasara dance