‘നമസ്‍തേ തൂത്തുതാരെ..’- പൊട്ടിച്ചിരിപ്പിച്ച് ഒരു കുഞ്ഞു ഗായിക; വിഡിയോ

March 26, 2023

പലപ്പോഴും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് കൊച്ചുകുട്ടികളുടേത്. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി ടിക് ടോക്കിലും താരമാകാറുണ്ട് കുട്ടിക്കുറുമ്പുകൾ. ഇപ്പോഴിതാ, അത്തരത്തിൽ രസകരമായ ഒരു പാട്ടുകൊണ്ട് ശ്രദ്ധേയയാകുകയാണ് ഒരു കുഞ്ഞുമിടുക്കി.

‘നമസ്‍തേ തൂത്തുതാരെ..’ എന്നുപറഞ്ഞുകൊണ്ട് ഒരു സ്‌കൂൾ പരിപാടിയിൽ പാട്ടുപാടുകയാണ് ഈ മിടുക്കി. ‘തുണുങ്ങി തുണുങ്ങി മുയലച്ചൻ’ എന്നൊക്കെ പറഞ്ഞുകൊണ്ട് രസകരമായി പാടുകയാണ് സിയാ എന്ന പെൺകുരുന്ന്. രസകരമായ പാട്ടും മൈക്കിന് മുന്നിലെ കോൺഫിഡൻസുമൊക്കെ വളരെയധികം ശ്രദ്ധേയമായിക്കഴിഞ്ഞു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, കഴിഞ്ഞദിവസം മറ്റൊരു രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ‘ എന്റൊപ്പം ഒരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗിനൊപ്പമുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടിയത്. ഈ ഡയലോഗ് പറയുന്നത് ഒരു കൊച്ചുകുട്ടിയാണ്. ഡയലോഗ് പറഞ്ഞശേഷം ക്രിമിനലിനെ കാണിക്കുമ്പോഴാണ് രസം. ഒരു കൊച്ചുകുട്ടി മീശയൊക്കെ വരച്ച് കുഞ്ഞു മുണ്ടും ഉടുത്ത് തലയിൽ തോർത്തുംകെട്ടി ദേഷ്യ ഭാവത്തിൽ ഇരിക്കുകയാണ്. പെട്ടെന്നാണ് ഈ കുഞ്ഞ് മിടുക്കന് നാണവും ചമ്മലുമൊക്കെ വന്നത്. നാണിച്ചുള്ള നിൽപ്പും ദേഷ്യത്തിൽ തലയിലെ തോർത്ത് അഴിച്ച് എറിയുന്നതുമൊക്കെ കാണാൻ വളരെ രസകരമാണ്.

Story highlights- ziya baby funny song