ആദ്യമായി റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ച പാട്ട്; പ്രിയതമയുടെ പാട്ട് വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

Vineeth Sreenivasan Shares Wife Singing Video

നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തെ മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് വിനീത് ശ്രീനിവാസന്‍.

താരം പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുന്നു. എവിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയാണ് വീഡിയോയിലെ താരം. ദിവ്യ ഒരു ഗാനം ആപിക്കുന്നതാണ് ഈ വീഡിയോ. ‘ദിവ്യയ്‌ക്കൊപ്പം പതിനാറ് വര്‍ഷമായി ജീവിക്കുന്നു ആദ്യമായാണ് അവള്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വല്യകാര്യമാണ്’ എന്ന അടിക്കുറുപ്പോടെയാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയുടെ പാട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

Story highlights: Vineeth Sreenivasan Shares Wife Singing Video