ആന്റണി പെരുമ്പാവൂരിന്റെ മകൾക്ക് വിവാഹ ഉടമ്പടി ചൊല്ലിക്കൊടുത്ത് മോഹൻലാൽ; വിവാഹനിശ്ചയ വീഡിയോ

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ നിശ്ചയ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടൻ മോഹൻലാൽ ആണ്. വിവാഹനിശ്ചയ ചടങ്ങിൽ മോഹൻലാൽ ഭാര്യ സുചിത്രക്കും പ്രണവ് മോഹൻലാലിനും ഒപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിന് വിവാഹ ഉടമ്പടി ചൊല്ലിക്കൊടുത്തത് മോഹൻലാലാണ്.

മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത്. മലയാള സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോക്ടർ അനിഷയുടെ വരൻ ഡോക്ടർ എമിൽ വിന്സന്റാണ്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

Read also: ഫോണ്‍ മോഷ്ടിക്കാനെത്തിയവരെ ധീരതയോടെ നേരിട്ട പെണ്‍കുട്ടി; ‘ഇവള്‍ ഭാവിയുടെ പ്രതീക്ഷ’ എന്ന് സോഷ്യല്‍മീഡിയ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 50 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Story Highlights: antony perumbavoors daughter engagement video