ഫോണ്‍ മോഷ്ടിക്കാനെത്തിയവരെ ധീരതയോടെ നേരിട്ട പെണ്‍കുട്ടി; ‘ഇവള്‍ ഭാവിയുടെ പ്രതീക്ഷ’ എന്ന് സോഷ്യല്‍മീഡിയ

September 3, 2020
15-year-old girl fights phone snatchers Viral Video

അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ ‘പെട്ടു പോകുന്ന’ അവസ്ഥ പലര്‍ക്കുമുണ്ടാകാറുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ ധീരതയോടെ നേരിട്ട പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫോണ്‍ പിടിച്ചുപറിച്ചയാളെ ധീരതയോടെ കീഴടക്കുകയായിരുന്നു ഈ മിടുക്കി.

കുസും കുമാരി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. പഞ്ചാബ് ആണ് സ്വദേശം. ആയുധങ്ങളുമായി ഒരു ഇരുചക്രവാഹനത്തില്‍ ഫോണ്‍ മോഷ്ടിക്കാനെത്തിയവരെയാണ് കുസും കുമാരി ധീരമായി കീഴ്‌പ്പെടുത്തിയത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

Read more: പട്ടുപാവാട ചേലിൽ അതിസുന്ദരിയായി അനുശ്രീ; ചിത്രങ്ങൾ വൈറൽ

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് മോഷ്ടാക്കാള്‍ കുസും കുമാരിയുടെ ഫോണ്‍ കവര്‍ന്നത്. എന്നാല്‍ പെണ്‍കുട്ടി ധീരമായി പോരാടുകയായിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ സംഭവസ്ഥലത്തേക്ക് മറ്റുള്ളവരും എത്തി. എന്തായാലും ഒടുവില്‍ നഷ്ടപ്പെട്ട ഫോണ്‍ പെണ്‍കുട്ടിക്ക് തിരികെ കിട്ടുകയും ചെയ്തു. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നത്. ‘ഇവള്‍ നാളയുടെ പ്രതീക്ഷയാണെന്ന്’ പലരും അഭിപ്രായപ്പെടുന്നു.

Story highlights: 15-year-old girl fights phone snatchers Viral Video