ഹൃദയത്തിൽ നിന്നൊരു പുഞ്ചിരിയോടെ മാത്രമേ ഈ പാട്ട് കേട്ടുതീർക്കാൻ സാധിക്കൂ ;ക്യൂട്ട് ഗാനവുമായി ഒരു അച്ഛനും മകളും

മനസിന്‌ വല്ലാത്ത സങ്കടം വന്നിരിക്കുമ്പോൾ പാട്ടു കേൾക്കുന്ന ശീലമുള്ളവരാണ് അധികവും. ചില സമയങ്ങളിൽ പാട്ടു കേൾക്കുമ്പോൾ മനസിലെ ദുഃഖം ഇരട്ടിയാകാറുമുണ്ട്. എന്നാൽ ഈ അച്ഛന്റെയും മകളുടെയും ക്യൂട്ട് ഗാനം കേട്ടാൽ എല്ലാ പ്രശ്നങ്ങളും പമ്പ കടക്കും. ക്ലാരിയെന്ന പെൺകുട്ടിയും അച്ഛനുമാണ് പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ ഹൃദയം കവരുന്നത്.

ഗിറ്റാർ വായിക്കുന്നതിനൊപ്പം ‘യു ഗോട്ട് ആ ഫ്രണ്ട് ഇൻ മി’ എന്ന ഗാനം പാടുകയാണ് ക്ലാരിയുടെ അച്ഛൻ. അച്ഛൻ പല്ലവി പടികഴിഞ്ഞാൽ അനുപല്ലവി താനാണ് പാടുന്നതെന്നൊക്കെ ക്ലാരി പറയുന്നുണ്ട്. അച്ഛനൊപ്പം പാട്ടിനു താളം പിടിച്ച് ലയിച്ചിരിക്കുകയാണ് കുഞ്ഞുഗായിക.

സുഹൃത്തുക്കളേ നിങ്ങളുടെ ദിവസത്തിൽ നിന്ന് 2 മിനിറ്റ് എടുത്ത് ഈ പാട്ടൊന്നു കേൾക്കു, ഇത് ശരിക്കും മനോഹരമാണ്! മുഖത്ത് വിരിയുന്ന പുഞ്ചിരിയോടെയല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ അവസാനിപ്പിക്കാൻ സാധിക്കില്ല’ എന്ന കുറിപ്പിനൊപ്പം പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Story highlights- cute song by little girl